Thursday 16 June 2022 11:39 AM IST : By സ്വന്തം ലേഖകൻ

അറബിക്ക ബീന്‍സും പതപ്പിച്ച പാലും മുകളില്‍ 24 കാരറ്റ് സ്വര്‍ണ ഫോയിലും; ‘സ്വര്‍ണക്കാപ്പി’ രുചിച്ച് ഐമ റോസ്മി

gold-coffee5566

24 കാരറ്റ് സ്വര്‍ണ ഫോയിലിനൊപ്പം വിളമ്പുന്ന സ്പെഷ്യല്‍ കോഫി രുചിച്ച് നടി ഐമ റോസ്മി. ദുബായിലെ പ്രശസ്തമായ ഗോള്‍ഡ്‌ കോഫിയുടെ സ്വാദറിഞ്ഞ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫയിലെ അറ്റ്മോസ്ഫിയര്‍ റസ്‌റ്റോറന്റില്‍ നിന്നാണ് സ്വര്‍ണക്കാപ്പി രുചിച്ചത്.

ബുര്‍ജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ ഗോള്‍ഡ്‌ കാപ്പുച്ചിനോ എന്ന പേരില്‍ 24 കാരറ്റ് സ്വര്‍ണ്ണം ചേര്‍ത്ത കോഫി വിളമ്പുന്നു. രാവിലെ എട്ടുമണി മുതല്‍ രാത്രി പതിനൊന്നു വരെ ഈ സ്വര്‍ണക്കാപ്പി ലഭ്യമാണ്. 100 ശതമാനം അറബിക്ക ബീന്‍സും പതപ്പിച്ച പാലും ചേര്‍ത്തുണ്ടാക്കിയ കാപ്പിയ്ക്ക് മുകളില്‍ സ്വര്‍ണ്ണ പ്ലേറ്റിങ്ങ് ചെയ്യുകയാണ് ചെയ്യുന്നത്. ബുര്‍ജ് ഖലീഫയിലെ തന്നെ അര്‍മാനി ഹോട്ടലിലും ഗോള്‍ഡ്‌ കാപ്പുച്ചിനോ ഉണ്ട്. ഡാര്‍ക്ക്‌ ചോക്ലേറ്റിനൊപ്പം 23 കാരറ്റ് സ്വര്‍ണ്ണം വിതറിയാണ് ഇത് വിളമ്പുന്നത്.

'ദൂരം' എന്ന സിനിമയിലൂടെയാണ് ഐമ റോസ്മി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് 'ജേക്കബിന്‍റെ സ്വർഗ്ഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ സഹോദരിയായും 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായും ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

Tags:
  • Pachakam