Monday 18 November 2024 12:18 PM IST : By സ്വന്തം ലേഖകൻ

നാവിൽ കപ്പലോടും രുചിയിൽ തയാറാക്കാം മുന്തിരി അച്ചാർ, ഇതാ റെസിപ്പി!

ggrapes pickle

മുന്തിരി അച്ചാർ

1.പച്ചമുന്തിരി – കാൽ കിലോ

2.എള്ളെണ്ണ – അരക്കപ്പ്

3.കടുക് – ഒന്നര വലിയ സ്പൂൺ

ഉലുവ – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

4.കറിവേപ്പില – രണ്ടു തണ്ട്

വെളുത്തുള്ളി – 100 ഗ്രാം, രണ്ടായി പിളർന്നത്

5.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

കായംപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

‌6.ശർക്കര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

വിനാഗിരി – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മുന്തിരി കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ചു വയ്ക്കുക.

∙പാനിൽ എള്ളെണ്ണ ചൂടാക്കി മൂന്നാത്തെ ചേരുവ പൊട്ടിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ചേർക്കണം.

∙അല്പം വെള്ളം ഒഴിച്ചിളക്കി പച്ചമണം മാറുമ്പോൾ ശർക്കരയും വിനാഗിരിയും ചേർത്തിളക്കണം.

∙ശർക്കര ഉരുകുമ്പോൾ മുന്തിരി ചേർത്ത് രണ്ടു മിനിറ്റ് ഇളക്കി വാങ്ങാം. മുന്തിരി വെന്ത് ഉടയരുത്.

∙തണുക്കുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam