Wednesday 18 November 2020 03:36 PM IST : By സ്വന്തം ലേഖകൻ

ഗ്രീൻപീസ് ഫ്രിറ്റേഴ്സ്, മട്ടർ ആലു; രുചികരമായ രണ്ടു വിഭവങ്ങൾ ഇതാ...

green-reeedvggg തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കു കടപ്പാട്: ദുർഗ ചെല്ലാറാം, ബെംഗളൂരു

ഫ്രിജിൽ ഒരു പായ്ക്കറ്റ് ഗ്രീൻപീസ് ഉണ്ടെങ്കിൽ പിന്നെ കറിയുടെ കാര്യത്തിൽ ടെൻഷൻ വേണ്ടേ വേണ്ട. ഫ്രോസൺ രൂപത്തിലാണ് നമുക്കു ഗ്രീൻപീസ് അധികവും ലഭ്യമാകുന്നത്. ഉണങ്ങിയ ഗ്രീൻപീസും ലഭ്യമാണ്. ഗ്രീൻപീസിന്റെ ഏറ്റവും വലിയ ഗുണം അതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആണ്. ഒപ്പം ധാരാളം നാരും ഉണ്ട് ഈ കു‍ഞ്ഞൻ പച്ചക്കറിയിൽ. ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആന്റിഓക്സിഡന്റുകളും ഗ്രീൻപീസിൽ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാൻ ഗ്രീൻപീസ് സഹായിക്കുമെന്നും പഠനങ്ങൾ. ഇതോടൊപ്പം തന്നെ പലതരം കാൻസറുകളെ ചെറുക്കാനുള്ള കഴിവും ഗ്രീൻപീസിനുണ്ടത്രേ. പനീർ, ചിക്കൻ, മുട്ട തുടങ്ങി മറ്റു ചേരുവകളുടെയൊപ്പം ചേർക്കാമെന്നതാണ് ഗ്രീൻപീസിന്റെ ഏറ്റവും വലിയ ഗുണം. ഗ്രീൻപീസ് കൊണ്ടു തയാറാക്കാവുന്ന രുചികരമായ രണ്ടു വിഭവങ്ങൾ ഇതാ... 

ഗ്രീൻപീസ് ഫ്രിറ്റേഴ്സ്

Green-pease-fritters

1. ഗ്രീൻപീസ് – 250 ഗ്രാം

2. സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മുട്ട – രണ്ട്, ഇടത്തരം

മൈദ – മുക്കാൽ കപ്പ്

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പുതിനയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ    

ബേസിൽ ലീവ്സ് പൊടിയായി അരിഞ്ഞത് –  ഒരു ചെറിയ സ്പൂൺ   

നാരങ്ങാനീര് – അര ചെറിയ സ്പൂൺ

3. വെണ്ണ/എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഗ്രീൻപീസിന്റെ പകുതിയും രണ്ടാമത്തെ ചേരുവയും മിക്സിയിലാക്കി നന്നായി അടിക്കുക.

∙ ഇത് ഒരു ബൗളിലേക്കു മാറ്റി ബാക്കി പീസ് മെല്ലേ ചേർത്തിളക്കുക.

∙ പാനിൽ വെണ്ണ/എണ്ണ പുരട്ടി  കാൽ കപ്പു മാവു വീതം കോ രിയൊഴിച്ചു ചുട്ടെടുക്കുക. ഇരുവശവും ഗോൾഡൻ നിറമാകുന്നതാണു പാകം. 

∙ ചൂടോടെ പുതിന ചട്നി, ടുമാറ്റോ സോസ്, പുളി ചട്നി എന്നിവയ്ക്കൊപ്പം വിളമ്പാം.

മട്ടർ ആലു

Mutter-aloo

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. ജീരകം – അര െചറിയ സ്പൂൺ

3. ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

5. ഉരുളക്കിഴങ്ങ് – ഒരു ഇടത്തരം, ചതുരക്കഷണങ്ങളാക്കിയത്

ഫ്രെഷ് ഗ്രീൻപീസ് – ഒരു കപ്പ്

6. തക്കാളി – മൂന്നു വലുത്,

പൊടിയായി അരിഞ്ഞത്

7. ഉപ്പ് – പാകത്തിന്

വെള്ളം – കാൽ കപ്പ്

8. മല്ലിയില പൊടിയായി അരി‍ഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കുക്കറിൽ എണ്ണ ചൂടാക്കി ജീരകം ചേർത്തു മൂപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കുക.

∙ ഇതിലേക്കു തക്കാളി ചേർത്ത് മസാല നന്നായി പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ പാകത്തിനുപ്പും വെള്ളവും ചേ ർത്തു  കുക്കർ അടച്ചു വച്ച് ഇടത്തരം തീയിൽ വേവിക്കുക. രണ്ടു വിസിൽ വരുമ്പോൾ വാങ്ങാം.

∙ ആവി പോയ ശേഷം ഉപ്പു പാകത്തിനാക്കി മല്ലിയില കൊണ്ട ലങ്കരിച്ച് ചപ്പാത്തിക്കോ പറാത്തയ്ക്കോ ഒപ്പം വിളമ്പാം.

Tags:
  • Pachakam