Wednesday 09 June 2021 02:52 PM IST : By Vanitha Pachakam

രുചിയൂറും പേരയ്ക്കാ മൂസ്സ്, ഇതിന്റെ സ്വാദ് ഒന്നു വേറെ തന്നെ!

mousse

പേരയ്ക്കാ മൂസ്സ്

1. പേരയ്ക്ക (പിങ്ക് നിറമുള്ളത്) - മൂന്നു വലുത്

2. പഞ്ചസാര – രണ്ടു വലിയ സ്പൂൺ

3. കട്ടത്തൈര്- ഒരു കപ്പ്‌

4. ജെലറ്റിൻ – ഒരു വലിയ സ്പൂൺ

ചൂടുവെള്ളം - രണ്ടു വലിയ സ്പൂൺ

5. മുട്ടവെള്ള- രണ്ടു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം

∙പേരയ്ക്ക ചെറിയ കഷണങ്ങളാക്കി, അൽപം വെള്ളം ചേർത്തു വേവിക്കുക.

∙ചൂടാറിയ ശേഷം, നന്നായി ഉടച്ച് അരിച്ചെടുക്കുക. കുരുകളയാം.

∙അരിച്ചെടുത്ത പേരയ്ക്ക ജ്യൂസിൽ പഞ്ചസാര ചേർത്തലിയിച്ച ശേഷം, തൈരു ചേർത്തു നന്നായി അടിക്കുക.

∙ജെലറ്റിൻ ചൂടുവെള്ളത്തിൽ അലിയിച്ച ശേഷം പേരയ്ക്ക മിശ്രിതത്തിൽ ചേർത്തിളക്കി മാറ്റി വയ്ക്കുക.

∙സെറ്റായിത്തുടങ്ങുമ്പോൾ, മുട്ട വെള്ള നന്നായി അടിച്ചു പതച്ചത്, ഇതിൽ ചേർത്തിളക്കുക.

∙മോൾഡിൽ ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙തണുപ്പോടെ, പേരയ്ക്ക കഷണങ്ങൾ കൊണ്ട് അലങ്കരിച്ചു വിളമ്പണം.

Tags:
  • Desserts
  • Easy Recipes
  • Pachakam