Wednesday 17 January 2018 02:31 PM IST : By സ്വന്തം ലേഖകൻ

അപേക്ഷകൾ പ്രവഹിക്കുന്നു, ഗൾഫ് പാചകറാണി മത്സരം നീട്ടി, പങ്കെടുക്കേണ്ടവർക്ക് ഏപ്രിൽ 22 വരെ അപേക്ഷിക്കാം, ഇനി വൈകേണ്ട

1491989557199

ഗൾഫിലെ കൈപ്പുണ്യത്തിന്റെ റാണിയെ തേടി വനിത ഇന്റർനാഷണൽ നടത്തുന്ന പാചകറാണി മത്സരത്തിലേക്ക് അപേക്ഷകളുടെ പ്രവാഹം. ഇതേത്തുടർന്ന് പങ്കെടുക്കാനുള്ള അവസാന തീയതി ഈ മാസം 22 വരെ നീട്ടി. ഗൾഫ് പാചകറാണിക്കു വേണ്ടി ഒരുക്കിയ മിനിസൈറ്റിലൂടെയോ ഇമെയിലിലൂടെയോ വാട്സ്ആപ്പിലൂടെയോ നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കൈപ്പുണ്യം ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ആർക്കും ഗൾഫ് പാചകറാണി മത്സരത്തിൽ ഒരു കൈ നോക്കാം. പാചകറാണി മത്സരത്തിൽ പങ്കെടുക്കാൻ പാചക വിദഗ്ധ ആകണമെന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

‘നൂർ വനിത ഇന്റർനാഷണൽ പാചകറാണി 2017’ എന്നു പേരിട്ടിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ പാചക കലയിൽ താൽപര്യമുള്ള യുഎഇ യിലെ എല്ലാ വനിതകളെയും ക്ഷണിക്കുന്നു. ഒന്നര ലക്ഷം രൂപയുടെ സ്വർണം നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അടുക്കളയിൽ നിന്ന് പാചകകലയുടെ അരങ്ങത്തേക്ക് എത്താനുള്ള അവസരമാണ് യുഎഇയിലെ മലയാളി വനിതകൾക്ക് ‘വനിത’ ഒരുക്കുന്നത്.

യുഎഇ യിലെ മൂന്നു സെന്ററുകളിലായി നടത്തപ്പെടുന്ന പാചക മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന 150 മത്സരാർഥികളിൽ നിന്നായിരിക്കും പാചകറാണിയെ തിരഞ്ഞെടുക്കുക. ദുബായിയിൽ വച്ച് നടത്തപ്പെടുന്ന ഫിനാലെയിൽ പാചകറാണിയെ പ്രഖ്യാപിക്കും. വിജയികളെ കാത്തിരിക്കുന്നത് ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണമാണ്. കേരളത്തിൽ കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി നടത്തുന്ന ‘വനിത പാചകറാണി മത്സരം ഇതാദ്യമായാണ് ഗൾഫ് രാജ്യങ്ങളിലെ വീട്ടമ്മമാരെ തേടി എത്തുന്നത്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് ഏറ്റവും നന്നായി പാചകം ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കോമ്പിനേഷൻ ഡിഷിന്റെ (മെയിൻ ഡിഷും കറിയും) റെസിപ്പി ഞങ്ങൾക്ക് അയച്ചു തരിക. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ അതു പാകം ചെയ്തു ഞങ്ങൾ നിർദേശിക്കുന്ന മൂന്നു സെന്ററുകളിൽ ഒന്നിൽ എത്തിയാൽ മാത്രം മതിയാകും.

അപ്പോൾ പിന്നെ വൈകേണ്ട... ഉടൻ‌ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ഡിഷ് ഞങ്ങൾക്ക് അയച്ചു നൽകൂ... ഇതു സംബന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ വാട്സ് ആപ്പ് നമ്പരായ 00971588841105 ബന്ധപ്പെടുക.

വിലാസം: vanithacontests@gmail.com (പേരും എമിറേറ്റും ഫോൺനമ്പരും നിർബന്ധമായും വയ്ക്കണം. സബ്ജക്ട് ലൈനിൽ Vanitha Gulf Pachakarani 2017 എന്നു രേഖപ്പെടുത്താൻ മറക്കരുതേ...

നിങ്ങൾ െചയ്യേണ്ടത്

∙രുചിക്കൊപ്പം ആരോഗ്യവും നിറഞ്ഞതായിരിക്കണം ഭക്ഷണം എന്ന പക്ഷക്കാരിയാണോ നിങ്ങൾ? വീട്ടിലെ മുഴുവൻ അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്ന രീതിയിലാണോ നിങ്ങൾ പാചകം െചയ്യുന്നത്? എങ്കിൽ പിന്നെ നിങ്ങളുടെ കൈപ്പുണ്യം അറബിനാടു മുഴുവൻ അറിയട്ടെ.. പങ്കെടുക്കൂ നൂർ വനിത ഇന്റർനാഷനൽ പാചകറാണി 2017 മത്സരത്തിൽ. യുഎഇയിലെ വനിതകൾക്ക് കൈപ്പുണ്യം തെളിയിക്കാൻ മികച്ച അവസരമൊരുക്കുകയാണ് വനിത ഇതിലൂടെ.

∙മത്സരത്തിൽ പങ്കെടുക്കാനായി ഏറ്റവും കുറഞ്ഞത് ഒരു കോമ്പിനേഷൻ ഡിഷിന്റെ റെസിപ്പിയാണ് അയച്ചു തരേണ്ടത്. www.vanitha.in/gulfpachakarani എന്ന സൈറ്റിൽ ഇംഗ്ലീഷിലോ മലയാളത്തിലോ അപ്‌ലോഡ് െചയ്യുക.

∙അപ്‌ലോഡ് ചെയ്യുന്ന പാചകക്കുറിപ്പുകളിൽ‌ നിന്ന് 50 പേരെ വീതം മൂന്നു കേന്ദ്രങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരത്തിലേക്കു തിരഞ്ഞെടുക്കും.

∙നിങ്ങൾ അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്നുള്ള ഹെൽതി കോമ്പിനേഷൻ (കറിയും റൈസ്/ബ്രെഡ്) ആണ് പ്രാഥമിക റൗണ്ടിൽ തയാറാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ഓരോരുത്തരും അവരവർ അയച്ചു തന്ന അതേ കോമ്പിനേഷൻ സെറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി മത്സരവേദിയിലേക്കു കൊണ്ടു വരണം.

∙വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്. ഓരോ കേന്ദ്രത്തിൽ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർ ഫൈനലിനു യോഗ്യരാകും.

∙ഫൈനൽ റൗണ്ടിൽ നിങ്ങൾ അയച്ചു തന്ന മൂന്നു പാചകക്കുറിപ്പുകളും അതാതു വ്യക്തി തന്നെ മത്സരവേദിയിൽ തയാറാക്കണം. സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടായിരിക്കും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം െചയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ തന്നെ കൊണ്ടു വരേണ്ടതാണ്.

∙ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

∙മലയാള മനോരമ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെയും സ്പോൺസേഴ്സിന്റെയും ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ പാചക മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.

∙പാചകക്കുറിപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 15, 2017.

∙ഒപ്പം വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും.

നൂര്‍ ടൈറ്റില്‍ സ്പോണ്‍സര്‍ ആയ മത്സരത്തില്‍ പ്രധാന പ്രായോജകര്‍ ഫെല്‍ട്രോണ്‍ ആണ്. ഈസ്റ്റേണ്‍, അല്‍-റവാബി, താജ്മഹല്‍ എന്നിവര്‍ അസോസിയേറ്റ് സ്പോണ്‍സര്‍മാരാണ്. സ്കൈ ജൂവലറിയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്.