മുടിയഴകിനും ചർമ്മകാന്തിക്കും കഴിക്കാം നെല്ലിക്ക ബോൾസ്. മാത്രമല്ല രക്തശുദ്ധിക്കും ആമാശയസംബന്ധമായ അസുഖങ്ങൾക്കും ഇത് ഉത്തമ പ്രതിവിധി..
നെല്ലിക്ക ബോൾസ്
1.നെല്ലിക്ക – കാൽ കിലോ
2.ശർക്കര – കാൽ കിലോ
3.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകം പൊടി – ഒരു ചെറിയ സ്പൂൺ
അയമോദകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു സ്പൂണിന്റെ മൂന്നിൽ ഒന്ന്
ഉപ്പ് – അര ചെറിയ സ്പൂൺ
ആംചൂർ പൗഡർ – ഒരു ചെറിയ സ്പൂൺ
4.പഞ്ചസാര പൊടിച്ചത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙നെല്ലിക്ക കഴുകി വൃത്തിയാക്കി പാകത്തിനു വെള്ളം ഒഴിച്ചു വേവിക്കുക.
∙തണുക്കുമ്പോൾ കുരുകളഞ്ഞു മിക്സിയിൽ നന്നായി അരയ്ക്കണം.
∙പാൻ ചൂടാക്കി അരച്ച നെല്ലിക്ക ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കണം.
∙ശർക്കര ചേർത്തിളക്കി നന്നായി അലിഞ്ഞു വരുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പാകത്തിനു വാങ്ങാം.
∙തണുക്കുമ്പോൾ ചെറിയ ഉരുളകളാക്കി പഞ്ചസാര പൊടിച്ചതിൽ പൊതിഞ്ഞു ഉപയോഗിക്കാം.