Saturday 25 July 2020 12:20 PM IST : By അമ്മു മാത്യു

ഹെൽത്തി ആൻഡ് സ്‌പൈസി സ്പിനച്ച് ഫ്രൈ

Spinach-fry

1. സ്പിനച്ച് (ചീര) – 350 ഗ്രാം

2. എണ്ണ – അര–മുക്കാൽ കപ്പ്

3. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

വെളുത്തുള്ളി – രണ്ടു–മൂന്ന് അല്ലി, അരിഞ്ഞു വറുത്തത്

ഉപ്പ്, കുരുമുളകുപൊടി – അര ചെറിയ സ്പൂൺ വീതം

ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ

പഞ്ചസാര – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചീര പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ എണ്ണ ചൂടാക്കി ചീര അരിഞ്ഞതു ചേർത്തു വറുത്തു കോരി വയ്ക്കുക.

∙ അൽപം എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി ചീരയും ചേർത്തിളക്കി മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ ചൂടോടെ വിളമ്പാം.

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

Tags:
  • Easy Recipes
  • Pachakam