Tuesday 08 September 2020 11:28 AM IST : By Pachakam Desk

ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന് രണ്ടു വിഭവങ്ങൾ!

paraths

പുതിന പറാത്ത

1. പുതിനയില പൊടിയായി അരിഞ്ഞത് - 200 ഗ്രാം

ഗോതമ്പുപൊടി - ഒരു കപ്പ്

ജീരകം - ഒന്നര ചെറിയ സ്പൂൺ, വറുത്തു പൊടിച്ചത്

മുളകുപൊടി - കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

2. വെള്ളം - പാകത്തിന്

3. എണ്ണ - അൽപം

പാകം െചയ്യുന്ന വിധം

∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു അഞ്ചു-പത്തു മിനിറ്റ് കുഴച്ചു മയപ്പെടുത്തുക.

∙ ബൗൾ മൂടി, 20 മിനിറ്റ് മാറ്റി വയ്ക്കുക.

∙ വീണ്ടും നന്നായി കുഴച്ച് രണ്ടു ഭാഗങ്ങളാക്കി രണ്ട് ഉരുള കളാക്കി വയ്ക്കുക.

∙ ഒരു ഉരുള പരത്തിയ ശേഷം മടക്കി അർധവൃത്താകൃതിയിലാക്കുക. ഇതു വീണ്ടും മടക്കിയ ശേഷം ആറിഞ്ചു കനത്തിൽ വീണ്ടും പരത്തുക. അടുത്ത ഉരുളയും ഇതേ പോലെ പരത്തണം.

∙ തവ ചൂടാക്കി പറാത്തയിട്ട് ചെറിയ കുത്തുകൾ കണ്ടു തുടങ്ങുമ്പോൾ മറിച്ചിടുക. അര ചെറിയ സ്പൂൺ എണ്ണ/നെയ്യ് പറാത്തയുടെ വശങ്ങളിൽ ഒഴിക്കുക.

puthina paratha

മുള്ളങ്കി സ്റ്റഫ്ഡ് ചപ്പാത്തി

1. മുള്ളങ്കി - രണ്ട്, ഗ്രേറ്റ് ചെയ്തത്

2. ഉപ്പ് - പാകത്തിന്

3. ഗോതമ്പുപൊടി - ഒരു കപ്പ്

ഉപ്പ്, വെള്ളം - പാകത്തിന്

4. പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

മുളകുപൊടി - ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ

5. നെയ്യ് - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മുള്ളങ്കി നന്നായി അമർത്തിപ്പിഴിഞ്ഞ് വെള്ളം കളഞ്ഞ ശേഷം ഉപ്പു ചേർത്തു വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ ചപ്പാത്തിക്കെന്ന പോലെ കുഴച്ചു ചെറിയ ഉരുളകളാക്കി പരത്തി വയ്ക്കുക.

∙ തവ ചൂടാക്കി ഓരോ ചപ്പാത്തി വീതമിട്ടു വാട്ടിയെടുത്തു മാറ്റി വയ്ക്കുക.

∙ ഒരു ചപ്പാത്തിക്കു മുകളിലായി മുള്ളങ്കി ഗ്രേറ്റ് െചയ്തതും പച്ചമുളക് അരിഞ്ഞതും മുളകുപൊടിയും ഗരംമസാലപ്പൊടിയും അൽപം വീതം വിതറുക.

∙ ഇതിനു മുകളിൽ മറ്റൊരു ചപ്പാത്തി വച്ചു വെള്ളം തൊട്ട് അരികുകൾ നന്നായി അമർത്തി ഒട്ടിക്കുക. ബാക്കിയുള്ള ചപ്പാത്തിയും ഇങ്ങനെ ചെയ്യുക.

∙ ചൂടായ തവയിൽ നെയ്യ് പുരട്ടി സ്റ്റഫ്‍ ചെയ്ത ചപ്പാത്തികൾ ചുട്ടെടുക്കുക.

∙ അരിക് ബ്രൗൺ നിറമാകുമ്പോൾ വീണ്ടും മറിച്ചിട്ട് അര ചെറിയ സ്പൂൺ എണ്ണ/നെയ്യ് അരികുകളിൽ ഒഴിക്കുക. ഗോൾഡൻ ബ്രൗൺ നിറത്തിൽ ചുട്ടെടുക്കുക.

mullangi