Thursday 18 January 2018 11:35 AM IST

ആരോഗ്യം + സ്വാദ് = കൊസാമ്പരി

Merly M. Eldho

Chief Sub Editor

kosambari ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. ചെറുപയർപരിപ്പ് – അരക്കപ്പ്

2. സാലഡ് വെള്ളരിക്ക – ഒരു ഇടത്തരം, തൊലി കളഞ്ഞു െപാടിയായി അരിഞ്ഞത്

തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില പൊടിയായി അരിഞ്ഞത്

– രണ്ടു െചറിയ സ്പൂൺ

3. എണ്ണ – ഒരു െചറിയ സ്പൂൺ‌

4. കടുക് – അര െചറിയ സ്പൂൺ

5. കായംപൊടി – ഒരു നുള്ള്

കറിവേപ്പില – രണ്ടു തണ്ട്

6. ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചെറുപയർപരിപ്പു വെള്ളത്തിൽ ഒന്നു രണ്ടു മണിക്കൂ ർ കുതിർത്തു വയ്ക്കണം. പിന്നീട് ഊറ്റിവച്ച് വെള്ളം മുഴുവന്‍ പോയ ശേഷം ഒരു വലിയ ബൗളിലാക്കി വയ്ക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിച്ചു മാറ്റിവയ്ക്കണം.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച്, കായംപൊടിയും കറിവേപ്പിലയും മൂപ്പിച്ചു വാങ്ങി പരിപ്പിനു മുകളിൽ ഒഴിച്ചു നന്നായി യോജിപ്പിക്കുക.

∙ വിളമ്പുന്നതിനു തൊട്ടുമുമ്പ് ഉപ്പും നാരങ്ങാനീരും േചർത്തിളക്കാം.

∙ സാലഡ് ആയോ ചോറിനു പകരമോ കഴിക്കാം.

 

പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി.