Wednesday 17 January 2018 02:51 PM IST : By അമ്മു മാത്യു

റൈസ് സാലഡ് തയാറാക്കാം

rice_salad ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചോറ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചോറ് കഴിക്കാനും പേടിയാണ്. ചോറും കറികളുമായി കഴിക്കുമ്പോള്‍ ഹെവി ആയി പോകും എന്ന് ഭയന്ന് ഇനി ചോറു കഴിക്കാതെ ഇരിക്കണ്ട. ഇതാ റൈസ് സാലഡ് കഴിക്കാം. നോണ്‍ വെജ് ആയോ വെജ് ആയോ തയാറാക്കാം

റൈസ് സാലഡ്

1. ബസ്മതി അരി – രണ്ടു കപ്പ്

2. ഗ്രീൻപീസ് – ഒരു കപ്പ്

3. ചെമ്മീൻ – ഒരു കപ്പ്

നാരങ്ങാനീര്, ഉപ്പ് – പാകത്തിന്

പുതിനയില അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

4. സ്പ്രിങ് അണിയൻ – രണ്ടു തണ്ട്

പുതിനയില അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

നാരങ്ങാനീര്, നാരങ്ങാത്തൊലി ചുരണ്ടിയത്

– അൽപം

ഉപ്പ് – പാകത്തിന്

5. ഒലിവ് ഓയിൽ – ഒന്നു– രണ്ടു വലിയ സ്പൂൺ

6. ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി േവവിച്ചൂറ്റി പ്ലേറ്റിൽ നിരത്തുക. തമ്മിൽ ഒട്ടിപ്പിടിക്കാ തിരിക്കാൻ ശ്രദ്ധിക്കണം.

∙ ഗ്രീൻപീസ് ചൂടുവെള്ളത്തിലിട്ട ശേഷം ഊറ്റി തണുത്ത വെള്ളത്തിലിട്ട് ഊറ്റി വയ്ക്കുക.

∙ ചെമ്മീൻ തിളച്ച വെള്ളത്തിലിട്ട് ഊറ്റി നാരങ്ങാനീരും ഉ പ്പും ചേർത്ത ശേഷം പുതിനയില മുകളിൽ വിതറുക.

∙ ചോറിലേക്കു പീസും ചെമ്മീനും നാലാമത്തെ േചരുവയും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക. അധികം വരണ്ടിരുന്നാൽ ഒന്നു – രണ്ടു വലിയ സ്പൂൺ ഒലിവ് ഓയിൽ ചേർത്തു കുടഞ്ഞു യോജിപ്പിക്കണം.

∙ മധുരം ഇഷ്ടമുള്ളവർക്ക് ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് ഊറ്റിയതു േചർത്തു വിളമ്പാം.


ഹണി & ചിക്കന്‍ പാസ്ത സാലഡ്

വൈകിട്ട് കഴിക്കാന്‍ ഗോതന്പ് റവ സാലഡ്


ഫോട്ടോയ്ക്കു വേണ്ടി വിഭവം തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ഹിൽട്ടൺ ഗാർ‍ഡൻ ഇൻ