Friday 27 November 2020 12:18 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി ഇതാ ഹോംമെയ്ഡ് പനീർ പാസ്ത!

pasta

പനീർ പാസ്ത

1.മൈദ - ഒരു കപ്പ്

പാൽ - അരക്കപ്പ്

ഉപ്പ് – പാകത്തിന്

2.വെള്ളം/സോഡ – പാകത്തിന്

ഫില്ലിങ്ങിന്

3.എണ്ണ – പാകത്തിന്

4.സവാള – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

5.കാപ്സിക്കം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

പനീർ പൊടിച്ചത് – 250 ഗ്രാം

6.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

സോസിന്

7.ടുമാറ്റോ പ്യൂരി – രണ്ടു കപ്പ്

8.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

9.ക്രീം – മുക്കാൽ കപ്പ്

10.ചീസ് ഗ്രേറ്റ് ചെയ്തത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളത്തിലോ സോഡയിലോ കലക്കി മാവു തയാറാക്കുക. ഇത് ചൂടായ തവയിൽ കോരിയൊഴിച്ചു ചെറിയ ദോശ പോലെ ചുട്ടെടുക്കണം. ബ്രൗൺ നിറമാകരുത്.

  • ഫില്ലിങ് തയാറാക്കാൻ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക. ഇതിൽ കാപ്സിക്കവും പനീറും പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റി വാങ്ങുക.

  • സോസ് തയാറാക്കാൻ ആദ്യം ടുമാറ്റോ പ്യൂരി തിളപ്പിച്ചു പച്ചമണം മാറുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം. കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ക്രീം ചേർത്തിളക്കുക. ഇതാണ് സോസ്.

  • അവ്ൻ 1800Cൽ ചൂടാക്കുക. ഇനി ഓരോ പാൻകേക്കിലും അല്പം ഫിലിങ് വച്ച് അതിനു മുകളിൽ അല്പം സോസ് ഒഴിക്കുക. അല്പം ചീസും വിതറി പാൻകേക്ക് സമോസ പോലെ മടക്കുക. ഇങ്ങനെ എല്ലാ പാൻകേക്കും ചെയ്യണം.

  • ഒരു ബേക്കിങ് ഡിഷിൽ പാൻകേക്ക് സമോസ നിരത്തുക.

  • ഒരു നിര വച്ച ശേഷം അതിനു മുകളിൽ അല്പം സോസും അല്പം ഫില്ലിങ്ങും വിതറുക.

  • ഏറ്റവും മുകളിൽ ചീസും വിതറണം. ഇനി അടുത്ത ലെയറിൽ വീണ്ടും പാൻകേക്ക് സമോസ, സോസ് ഫില്ലിങ്, ചീസ് എന്നിവ വിതറുക.

  • ഏറ്റവും മുകളിൽ ആവശ്യമെങ്കിൽ അല്പം ഒരീഗാനോയും വിതറി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 20–30 മിനിറ്റ് ബേക്ക് ചെയ്യുക. നല്ല ചുവപ്പു നിറമാകുന്നതാണ് കണക്ക്.