Saturday 07 May 2022 03:18 PM IST : By സ്വന്തം ലേഖകൻ

വീക്കെൻഡ് ആഘോഷങ്ങൾ സ്പെഷ്യൽ ആക്കാൻ ഹണി ഗ്ലേസ്ഡ് ബീഫ്, ഈസി റെസിപ്പി!

glazed beeef

ഹണി ഗ്ലേസ്ഡ് ബീഫ്

1.ബീഫ് (അണ്ടർകട്ട്) – 750 ഗ്രാം

2.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

3.കൺഫ്‌ളോർ – അരക്കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.എണ്ണ – പാകത്തിന്

5.സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് – ഓരോ വലിയ സ്പൺ

6.ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ

തേൻ – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

7.എള്ള് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഇറച്ചി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വച്ച ശേഷം പ്രഷർ കുക്കറിൽ വേവിക്കുക.

∙ചൂടാറിയ ശേഷം നീളത്തിൽ കനം കുറഞ്ഞ സ്ട്രിപ്സായി മുറിക്കുക. ഇതു മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക. നന്നായി വഴന്ന ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കണം. ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ഇറച്ചിയും എള്ളും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes