Saturday 15 December 2018 04:09 PM IST : By സ്വന്തം ലേഖകൻ

സിമ്പിൾ ആയി സാമ്പാർ ഉണ്ടാക്കിയാലോ?

sambar

1. തുവരപ്പരിപ്പ് - അര ഗ്ലാസ്, കുതിർത്തത്‌

ചുവന്നുള്ളി - ഏഴ്- എട്ട്, രണ്ടായി മുറിച്ചത്

സവാള - ഒന്ന്, കഷണങ്ങളാക്കിയത്

പച്ചമുളക് - നാല്, രണ്ടായി മുറിച്ചത്

കാരറ്റ്, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക, വെള്ളരിക്ക, മുരിങ്ങയ്ക്ക കഷണങ്ങളാക്കിയത് Ð ഒരു ചെറിയ ബൗൾ

2. ഉപ്പ് - പാകത്തിന്

വാളൻപുളി പിഴിഞ്ഞത് - പാകത്തിന്

3. മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ

സമ്പാർപൊടി - ഒന്നര ചെറിയ സ്പൂൺ

4. കായംപൊടി - അര ചെറിയ സ്പൂൺ  (LG കായംപൊടി വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക) 


5. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

6. കടുക് - അര ചെറിയ സ്പൂൺ

ഉലുവ - കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി - രണ്ട്, വട്ടത്തിൽ അരിഞ്ഞത്

വറ്റൽമുളക് - ഒന്ന്, രണ്ടായി മുറിച്ചത്

കറിവേപ്പില -ഒരു തണ്ട്

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒന്നാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ പരിപ്പും കഷണങ്ങളും വെന്തശേഷം പാകത്തിന് ഉപ്പും പുളിയും ചേർത്ത് രണ്ടു മിനിറ്റ് മൂടി വച്ചു തിളപ്പിക്കുക.

∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ അൽപം വെള്ളത്തിൽ കുഴച്ചതു ചേർത്തു നന്നായി തിളപ്പിക്കുക.

∙ കായംപൊടി ചേർക്കുക.

∙ മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ യഥാക്രമം ചേർത്തു മൂപ്പിച്ച് സാമ്പാറിൽ ചേർത്തിളക്കി വിളമ്പാം.