Monday 30 April 2018 05:30 PM IST : By ബീന മാത്യു

ചൂടകറ്റാൻ വീട്ടിൽ തയാറാക്കാവുന്ന ഐസ് ലോലികൾ

posi1

മാംഗോ ബനാന ഐസ് ലോലി

1.    നന്നായി പഴുത്ത പഴം    –    ഒന്ന്
2.    മാങ്ങ അരച്ച് അരിച്ചത്    –    ഒരു കപ്പ്
    തേങ്ങാപ്പാൽ    –    അഞ്ചു വലിയ സ്പൂൺ
    തേൻ    –    ഒരു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙    പഴം തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി ബാക്കി ചേരുവകളും േചർത്തു മിക്സിയിൽ അടിച്ചെടുക്കുക.
∙    ഈ മിശ്രിതം ഐസ് ലോലി മോൾഡിൽ ഒഴിച്ചു ഫ്രീസറിൽ വച്ച് ആറ്–എട്ട് മണിക്കൂർ സെറ്റ് െചയ്യാം.

popsi2

മാതളനാരങ്ങ ഐസ് ലോലി

 1.    മാതളനാരങ്ങ    –    ഒന്ന്
2.    നാരങ്ങാനീര്    –    രണ്ടു നാരങ്ങയുടേത്
    വെള്ളം    –    നാലു ഗ്ലാസ്
    പഞ്ചസാര    –    പാകത്തിന്
    ഏലയ്ക്കാപ്പൊടി    –    ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
∙    മാതളനാരങ്ങയുടെ അല്ലികൾ അടർത്തിയെടുക്കണം
∙    രണ്ടാമത്തെ േചരുവയും മാതളനാരങ്ങ അല്ലികളുടെ പകുതിയും േചർത്തു മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.
∙    ഈ മിശ്രിതം ഓരോ ഐസ് ലോലി മോൾഡിന്റെയും മുക്കാൽ ഭാഗം വരെ നിറയ്ക്കുക.
∙    ബാക്കിയുള്ള മാതളനാരങ്ങാ അല്ലികൾ അൽപം വീതം ഓരോ മോൾഡിലുമായി ഇട്ട് കുറഞ്ഞത് പത്തു മണിക്കൂറെങ്കിലും ഫ്രീസറിൽ വച്ചു സെറ്റ് െചയ്യുക.

തുടര്‍ന്നു വായിക്കാം