Saturday 10 August 2024 03:57 PM IST : By സ്വന്തം ലേഖകൻ

ഇനി പനിയും ചുമയും ഔട്ട്; ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഡ്രിങ്ക് ഇതാ..

immunity-booster തയാറാക്കിയത്: മെര്‍ലി എം. എൽദോ, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, ദ് ലീല കോവളം, എ റാവിസ് ഹോട്ടൽ, കോവളം, തിരുവനന്തപുരം

പനിയും ജലദോഷവും വരുമ്പോൾ മുത്തശ്ശി ഉണ്ടാക്കിത്തന്നിരുന്ന ആ ചൂടന്‍ ചുക്കുകാപ്പി ഓർമയുണ്ടോ. രോഗപ്രതിരോധശേഷി കൂട്ടാനുള്ള അത്തരമൊരു ചായ ആണിത്. വെളുത്തുള്ളി കഴിക്കുന്നത് അണുബാധ തടയാനും പ്രതിരോധ കോശങ്ങളെ ഉദ്ദീപിപ്പിക്കാനും സഹായിക്കും. പനിക്കൂർക്ക ശ്വാസകോശ ആരോഗ്യത്തിന് ഉത്തമമാണ്. നീർക്കെട്ടകറ്റാനും സഹായിക്കും. തുളസിക്കാകട്ടെ മാനസികസമ്മർദം കുറയ്ക്കാനുള്ള കഴിവുമുണ്ട്. കരിംജീരകം കഴിക്കുന്നതും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. പനിയും ചുമയും ഔട്ട്.

1. വെളുത്തുള്ളി – 20 ഗ്രാം

ശർക്കര – 100 ഗ്രാം

പനിക്കൂർക്ക – അഞ്ചു ഗ്രാം

കുരുമുളകു ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

ചുക്കുപൊടി – 20 ഗ്രാം

കൃഷ്ണതുളസി – 10 ഗ്രാം

കരിംജീരകം – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

2. വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പാനിലാക്കി പാകത്തിനു വെള്ളമൊഴിച്ചു 10–15 മിനിറ്റ് തിളപ്പിക്കുക.

∙ അരിച്ചെടുത്തു ചൂടോടെ വിളമ്പാം.

Tags:
  • Pachakam