Monday 30 March 2020 02:07 PM IST : By സ്വന്തം ലേഖകൻ

ഇരുമ്പൻപുളിയും കോവയ്ക്കയും... ആഹാ, നാവിൽ അച്ചാറിന്റെ രുചിക്കപ്പൽ! എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിധം

achar

കറികൾ ഒന്നുമില്ലെങ്കിലും സ്വാദുള്ള ഒരു അച്ചാർ മതി ഊണു ഗംഭീരമാകാൻ. പേർഷ്യൻ ഭാഷയിലെ അചാർ എന്ന പദത്തിൽ നിന്നാണ് അച്ചാർ എന്ന വാക്കുണ്ടായത്. നമ്മുടെ സദ്യയിൽ മാറ്റി നിർത്താനാകാത്ത വിഭവമാണ് അച്ചാർ. പച്ചക്കറികളും മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയവയും എന്തിന് ഇറച്ചിയും മീനും വരെ അച്ചാറിട്ടു സൂക്ഷിക്കാം. ഇരുമ്പൻപുളിയും കോവയ്ക്കയും കൊണ്ട് രുചികരമായ രണ്ട് അച്ചാർ ഇതാ.
1

ഇരുമ്പൻപുളി അച്ചാർ

1. ഇരുമ്പൻപുളി – കാൽ കിലോ
2. ഉപ്പ് – പാകത്തിന്
വെളുത്തുള്ളി – കാൽ കിലോ, വട്ടത്തിൽ അരിഞ്ഞത്
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. കടുക് – അര ചറിയ സ്പൂൺ
5. കറിവേപ്പില – രണ്ടു തണ്ട്
6. മുളകുപൊടി – രണ്ടു വലിയ സ്പൂൺ
കായംപൊടി – ഒരു െചറിയ സ്പൂൺ
ഉലുവാപ്പൊടി – ഒരു െചറിയ സ്പൂൺ

പാകംെചയ്യുന്നവിധം

∙ഇരുമ്പൻപുളി വൃത്തിയാക്കി ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കണം. ഇതിലേക്കു പാകത്തിനുപ്പും വെളുത്തുള്ളി അരിഞ്ഞതും ചേർത്തിളക്കി വയ്ക്കുക.
∙എണ്ണ ചൂടാക്കി കടുകു പൊട്ടിച് ചശേഷം കറിവേപ്പില ചേർത്തു മൂപ്പിക്കുക. ചെറുതീയിൽ വച്ച്, ആറാമത്തെ ചേരുവ ചേർത്തു കരിഞ്ഞു പോകാതെ ഇളക്കി വാങ്ങി ചൂടാറാൻ വയ്ക്കണം.
∙ചൂടാറിയ കൂട്ടിലേക്കു യോജിപ്പിച്ചു വച്ചിരിക്കുന്ന ഇരുമ്പൻപുളി മിശ്രിതവും ചേർത്തിളക്കി കുപ്പിയിലാക്കി ഫ്രി‍ഡ്ജിൽ സൂക്ഷിക്കാം.
∙ഒരാഴ്ചയ്ക്കു ശേഷം ഉപയോഗിക്കാം.
2

കോവയ്ക്ക അച്ചാർ

1. ഇളംകോവയ്ക്ക–കാൽ കിലോ

2. ഉപ്പ്–പാകത്തിന്
3. എണ്ണ–വറുക്കാൻ ആവശ്യത്തിന്
4. മുളകുപൊടി–രണ്ടു വലിയ സ്പൂൺ
ഉലുവാപ്പൊടി–ഒരു െചറിയ സ്പൂൺ
കായംപൊടി–ഒരു െചറിയ സ്പൂൺ
5. വിനാഗിരി–കാൽ കപ്പ്
തിളപ്പിച്ചാറിയവെള്ളം–കാൽ കപ്പ്
പഞ്ചസാര–ഒരു െചറിയ സ്പൂൺ

പാകംെചയ്യുന്നവിധം

∙കോവയ്ക്ക കഴുകി വൃത്തിയാക്കി, തുടച്ചുണക്കി, കനം കുറച്ചു വട്ടത്തിൽ അരിയുക.
∙ഇതിൽ പാകത്തിനുപ്പു പുരട്ടി, ചൂടായ എണ്ണയിൽ വറുത്തു കോരി, എണ്ണ വാലാൻ വയ്ക്കുക.
∙അതേ എണ്ണയിൽ തന്നെ നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ മൂപ്പിച്ച ശേഷം വിനാഗിരിയും വെള്ളവും പഞ്ചസാരയും ചേർത്തിളക്കുക.
∙ഇതിലേക്കു കോവയ്ക്ക വറുത്തതും ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി തിളപ്പിക്കണം. അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.