Saturday 05 December 2020 04:17 PM IST : By അമ്മു മാത്യു

കുഞ്ഞുമക്കൾക്കായി രുചികരമായ ജാം ഡോനട്ട്

Jam-Doughnut ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ഗോപിനാഥ് വടവട്ടെ, സൂ ഷെഫ്, കോർട്ട്‌യാർഡ് ബൈ മാരിയട്ട് കൊച്ചി എയർപോർട്ട്, നെടുമ്പാശ്ശേരി, കൊച്ചി

1. മൈദ – 300 ഗ്രാം

2. പാൽ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

യീസ്റ്റ് – ഒരു വലിയ സ്പൂൺ

മുട്ട – രണ്ട്, അടിച്ചത്

വെണ്ണ – മൂന്നു വലിയ സ്പൂൺ, ഉരുക്കിയത്

ഉപ്പ് – ഒരു നുള്ള്

3. കട്ടിയുള്ള ജാം – പാകത്തിന്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ മൈദ ഒരു വലിയ ബൗളിലാക്കി, നടുവിൽ ഒരു കുഴിയുണ്ടാക്കി രണ്ടാമത്തെ ചേരുവ അതില്‍ ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കണം.

∙ മയം പുരട്ടിയ ബൗളിലാക്കി നനഞ്ഞ തുണി കൊണ്ടു മൂടി അര–മുക്കാൽ മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കുക. ഏകദേശം ഇരട്ടി വലുപ്പമാകും.

∙ ഇതിൽ നിന്നു വലിയ നെല്ലിക്കയുടെ വലുപ്പമുള്ള ഉരുളകളുണ്ടാക്കി കൈ കൊണ്ടു പരത്തി അതിനു നടുവിൽ ഒരു ചെറിയ സ്പൂൺ ജാം വയ്ക്കുക. ഇതു വീണ്ടും ഉരുട്ടി മയം പുരട്ടിയ പാത്രത്തിലാക്കി 15–20 മിനിറ്റ് വയ്ക്കുക. ഇരട്ടി വലുപ്പമാകും.

∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഓരോ ഡോനട്ടും ചേർത്തു ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരി എണ്ണ വാലാൻ വയ്ക്കുക.

∙ ചൂടാറിയ ശേഷം പഞ്ചസാര പൊടിച്ചതില്‍ ഉരുട്ടിയെടുക്കുകയോ പഞ്ചസാര പൊടിച്ചതു മുകളിൽ വിതറുകയോ ചെയ്യുക.

Tags:
  • Pachakam