Monday 06 December 2021 12:34 PM IST : By സ്വന്തം ലേഖകൻ

കാട വച്ചൊരു കിടിലൻ റെസിപ്പി, കാടക്കിഴി!

kadakizhi

കാടക്കിഴി

1.കാട – 250 ഗ്രാം

2.ചുവന്നുള്ളി – 100 ഗ്രാം

കാന്താരി മുളക് – 10

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – പാകത്തിന്

4.പച്ചക്കുരുമുളക് – ഏഴു തിരി

കട്ടിത്തേങ്ങാപ്പാൽ – മൂന്നു വലിയ സ്പൂൺ

5.മല്ലിയില അരിഞ്ഞത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙കാട വൃത്തിയാക്കി, ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചതച്ചതു പുരട്ടി അര മണിക്കൂർ വയ്ക്കണം.

∙ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന കാട ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു തേങ്ങാപ്പാലും പച്ചക്കുരുമുളകു ചതച്ചതും ചേർത്തിളക്കി വഴറ്റി വറ്റിച്ചെടുക്കണം. മല്ലിയില ചേർത്തു വഴറ്റി വാങ്ങുക.

∙വാഴയില ചെറിയ കഷണങ്ങളായി മുറിച്ചു വാട്ടി, ഓരോ വാഴയിലക്കീറിലും അൽപം വീതം കാട മിശ്രിതം വച്ചു കിഴികെട്ടുക.

∙ഈ കിഴികൾ മറ്റൊരു പാത്രത്തിലാക്കി അടുപ്പത്തു വച്ചു ചൂടാക്കിയശേഷം ചൂടോടെ തന്നെ വിളമ്പുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes