Tuesday 26 May 2020 04:45 PM IST : By സ്വന്തം ലേഖകൻ

പ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ പാനീയം ഇതാണ്! വീട്ടിൽ സിമ്പിളായി തയ്യാറാക്കാം കഡ

kadha

കോവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന കലക്കനൊരു ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് ‘അമ്മാസ് കിച്ചൺ’ എന്ന യൂ ട്യൂബ് ചാനൽ. കഡ എന്ന് പേരിലുള്ള ഈ വെറൈറ്റി പാനീയം വീട്ടിലുള്ള സാധനങ്ങൾ കൊണ്ടു തന്നെ നിർമ്മിക്കാം. തുളസിയില, കറുവാപ്പട്ട, ചുക്ക്, തുടങ്ങിയ പ്രകൃതിദത്ത ചേരുവകളും മസാലക്കൂട്ടും ചേർത്താണ് കഡ എന്ന ഈ ആരോഗ്യ പാനീയത്തിന്റെ നിർമ്മാണം.

ലോക്ഡൗൺ നീട്ടുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദ പാനീയമായ കാഡ കുടിക്കുന്നത് ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതോടെ കഡയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചു രോഗങ്ങളിൽ നിന്ന് രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനും സഹായിക്കുന്ന പാനീയമാണിത്. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ആയുർവേദ പാനീയമാണ് കഡ(Kadha). തുളസി, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവയാണ് പ്രധാന ചേരുവകൾ.

വിഡിയോ കാണാം;