Wednesday 13 October 2021 04:05 PM IST : By സ്വന്തം ലേഖകൻ

നവരാത്രി മധുരമായി വിളമ്പാം കലാക്കണ്ട്, ഈസി റെസിപ്പി!

kalakand

കലാക്കണ്ട്

1.പനീർ – 300 ഗ്രാം

2.കണ്ടൻസ്ഡ് മിൽക് – ഒരു ടിൻ

3.ഏലയ്ക്ക പൊടിച്ചത് – ¾ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ പനീറും കണ്ടൻസ്ഡ് മിൽകും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇത് ചുവടുകട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് തീ കുറച്ചു വച്ച് നന്നായി ഇളക്കി തിളപ്പിച്ചു കുറുക്കുക.

∙നന്നായി കുറുകി വരുമ്പോൾ തീ അണച്ച് ഏലയ്ക്കാ പൊടുച്ചതും ചേർത്ത് ഇളക്കി വയ്ക്കുക.

∙ഒരു പാത്രത്തിൽ വെണ്ണ തൂത്തതിനു ശേഷം തയാറാക്കിയ മിശ്രിതം ഒഴിച്ചു നിരത്തുക.

∙മുകളിലായി അല്പം പിസ്തയും ബദാമും പൊടിച്ചതു വിതറി ഫ്രിഡ്ജില്‍ വച്ചു സെറ്റ് ചെയ്യുക.

∙ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Desserts