Wednesday 13 October 2021 03:43 PM IST : By പാചകക്കുറിപ്പുകൾക്കു കടപ്പാട്: മിസ്സിസ്സ് കെ.എം. മാത്യു

വൈകുന്നേരത്തെ ചായക്കൊപ്പം കൊറിക്കാൻ കൽകൽ; സൂപ്പർ റെസിപ്പി ഇതാ..

Kalkal തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സരുൺ മാത്യു

1. മൈദ – രണ്ടു കപ്പ്

2. വനസ്പതി ഉരുക്കിയത് – ഒന്നര വലിയ സ്പൂൺ

3. മുട്ട – ഒന്ന്, പതപ്പിച്ചത്

 കറുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

 തേങ്ങാപ്പാൽ – ഏകദേശം കാൽ കപ്പ്

 പഞ്ചസാര – ഒന്നര ചെറിയ സ്പൂൺ

 ഉപ്പ് – കാൽ ചെറിയ സ്പൂൺ

 വെള്ളം – പാകത്തിന്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ മൈദ ഒരു ബൗളിലേക്ക് ഇടഞ്ഞിടുക.

∙ ഇതിനു നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ വനസ്പതി ഉരുക്കിയതു ചേർക്കുക. 

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി കുഴച്ചു ചപ്പാത്തിമാവിന്റെ പരുവത്തിലാക്കണം.

∙ കുഴച്ച മാവ് നീളത്തിൽ ഉരുട്ടി, കാൽ ഇഞ്ചു കനത്തിൽ കത്തികൊണ്ടു മുറിക്കുക.

∙ ഓരോ കഷണവും ഒരു ഫോർക്കിന്റെ പുറകുവശത്തു വച്ചു പരത്തി ഉരുട്ടിയെടുക്കണം.

∙ തിളച്ച എണ്ണയിലിട്ടു വറുത്തു കോരുക.

∙ ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags:
  • Pachakam