Wednesday 04 April 2018 05:17 PM IST : By സ്വന്തം ലേഖകൻ

പോഷകങ്ങള്‍ ഏറെയുള്ള കഞ്ഞിവെള്ളം ഹല്‍വയാക്കി കുട്ടികള്‍ക്ക് കൊടുക്കാം; തയ്യാറാക്കുന്ന വിധം, വിഡിയോ

kanjivellam

ക്ഷീണം മാറ്റാനും ദാഹമകറ്റാനുമാണ് പണ്ടുള്ളവര്‍ കഞ്ഞിവെള്ളം എന്ന  ഹെല്‍ത്തി ഡ്രിങ്കിനെ കണ്ടിരുന്നത്. ഹെല്‍ത്തി ഡ്രിങ്ക് എന്ന് തന്നെ കഞ്ഞിവെള്ളത്തെ വിളിക്കാം. കാരണം കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. എന്നും അടുക്കളയ്‌ക്ക് പുറത്താണ്‌ കഞ്ഞിവെള്ളത്തിന്റെ സ്‌ഥാനം. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറ്റവും നല്ല ഹെല്‍ത്തി ഡ്രിങ്ക് ആയിട്ടും പലരും കഞ്ഞിവെള്ളം  കുടിയ്ക്കാന്‍ തയാറാകില്ല. രാവിലെ വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്.

ശരീരത്തിലെ നിര്‍ജലീകരണം തടയല്‍, ശരീരം തളര്‍ച്ച, പോഷകക്കുറവ്, മലബന്ധം അങ്ങനെ കഞ്ഞി വെള്ളം കുടിച്ചാല്‍ മാറുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതാ വെറുതെ കളയാതെ ടേസ്റ്റി ഹല്‍വയാക്കി കഞ്ഞിവെള്ളത്തെ മാറ്റായാലോ. ഗുണം പോകുകയുമില്ല സ്വാദോടെ കഴിക്കുകയും ചെയ്യാം. വിഡിയോ കാണാം.