Tuesday 02 February 2021 12:45 PM IST : By Vanitha Pachakam

വ്യത്യസ്തത‌ ആഗ്രഹിക്കുന്നവർക്കായി പുതു ഐറ്റം, കരിക്ക് കശുവണ്ടി സൂഘേ!

karikku

കരിക്ക് കശുവണ്ടി സൂഘേ

(കരിക്കും കശുവണ്ടിപ്പരിപ്പും ചേർന്നൊരു വിഭവം)

1. കരിക്ക് - 400 ഗ്രാം

2. കശുവണ്ടിപ്പരിപ്പ് - 30

3. എണ്ണ - നാലു വലിയ സ്പൂൺ

4. സ്പ്രിങ് അണിയൻ ഇലയോടു കൂടെ പൊടിയായി അരിഞ്ഞത് - നാലു വലിയ സ്പൂൺ

5. തക്കാളി - ഒരു വലുത്, അരിഞ്ഞത്

6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി - ഒരു വലിയ സ്പൂൺ

7. ടുമാറ്റോ കെച്ചപ്പ് - രണ്ടു വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙കരിക്ക്, രണ്ടിഞ്ചു നീളമുള്ള കഷണങ്ങളായി മുറിച്ചു മാറ്റി വയ്ക്കുക.

∙കശുവണ്ടി, വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സ്പ്രിങ് അണിയൻ ചേർത്തു വഴറ്റി നിറം മാറുമ്പോൾ തക്കാളി ചേർത്തു മൃദുവാകും വരെ വേവിക്കുക.

∙ഇതിൽ കരിക്കും കശുവണ്ടിയും ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക. പിന്നീട് ആറാമത്തെ ചേരുവയും ഒരു കപ്പ് വെള്ളവും ചേർക്കണം.

∙വെള്ളം വറ്റും വരെ വേവിക്കുക. ഇതിൽ ഉപ്പും കെച്ചപ്പും ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങുക.

∙മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പുക.