Thursday 21 May 2020 04:09 PM IST : By ബീന മാത്യു

കുറച്ചു ചേരുവകൾ, കൂടുതൽ സ്വാദ്; എളുപ്പത്തിൽ തയാറാക്കാം ‘കശ്മീരി റൈസ്’

Safron-cashew-rice ഫോട്ടോ : സരുൺ മാത്യു

ചേരുവകൾ 

1. ബസ്മതി അരി – ഒരു കപ്പ്

2. ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

3. നെയ്യ് – രണ്ടു വലിയ സ്പൂൺ

4. കശുവണ്ടിപ്പരിപ്പു നുറുക്ക്, ഉണക്കമുന്തിരി – കാൽ കപ്പ് വീതം

5. കുങ്കുമപ്പൂവ് – അര ചെറിയ സ്പൂൺ

പാൽ – കാൽ കപ്പ് 

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി വാരി തിളയ്ക്കുന്ന വെള്ളത്തിലിട്ടു മുക്കാൽ വേവിൽ വേവിച്ചൂറ്റണം. ഇതിലേക്ക് ഉപ്പും നാരങ്ങാനീരും ചേർത്തിളക്കി വയ്ക്കുക. ചൂടാറിയ ശേഷം ഫ്രിജിൽ വ ച്ചിരുന്നാൽ ചോറ് ഒന്നൊന്നിൽ തൊടാതെ കിട്ടും.

∙ ഉപയോഗിക്കുന്ന സമയത്തു ചോറു പുറത്തെടുത്ത് ഒരു വലിയ സ്പൂൺ നെയ്യ് ചേർത്തിളക്കി വയ്ക്കുക.

∙ ബാക്കി നെയ്യിൽ നാലാമത്തെ ചേരുവ വറുത്തു കോരി വയ്ക്കണം. കുങ്കുമപ്പൂവു പാലിൽ കലക്കി വയ്ക്കണം

∙ വശങ്ങളിൽ അധികം ഉയരമില്ലാത്ത ഒരു പാത്രമെടുത്ത് അതിൽ കുങ്കുമപ്പൂവു കലക്കിയതു തളിക്കുക. 

∙ അതിനു മുകളിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറിയ ശേഷം ചോറു വേവിച്ചതു നിരത്തി നന്നായി അമർത്തണം. 

∙ ഇതു വിളമ്പാനുള്ള പരന്ന പാത്രത്തിലേക്കു കമഴ്ത്തി അലങ്കരിച്ചു വിളമ്പണം.

ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനൂപ് ജോസഫ്, സീനിയർ സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

Tags:
  • Easy Recipes
  • Pachakam