Friday 07 September 2018 04:01 PM IST : By സ്വന്തം ലേഖകൻ

കൊച്ചുകുട്ടികള്‍ക്ക് പ്രിയങ്കരമായ കസൂരി മേത്തി പനീർ; തയാറാക്കുന്നത് ഇങ്ങനെ!

kasoorimethi-paneer21

കൊച്ചുകുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷ്യസാധനമാണ് പനീര്‍. നല്ല പോഷകഗുണമുള്ള ഭക്ഷ്യവസ്തു. പനീര്‍ കൊണ്ട് സ്വാദിഷ്ടമായ കസൂരി മേത്തി പനീർ ഉണ്ടാക്കാം.

ചേരുവകൾ

1.    പനീർ - അരക്കിലോ
2.    എണ്ണ – നാലു ചെറിയ സ്പൂൺ
3.    കസൂരി മേത്തി     – രണ്ടു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി     – കാൽ ചെറിയ സ്പൂൺ
    മുളകുപൊടി     – അര ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙    പനീർ കഴുകി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ഇതു മൈക്രോവേവി ൽ ഒന്നര മിനിറ്റ് വയ്ക്കണം. പനീർ മൃദുവാകാൻ വേണ്ടിയാണിത്.

∙    എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ വഴറ്റിയ ശേഷം തീ അണയ്ക്കുക.

∙    ഇതിലേക്കു പനീർ ചേർത്തിളക്കി മൂന്നു മിനിറ്റ് വച്ച ശേഷം വിളമ്പുക.