ചെമ്മീൻ റോസ്‌റ്റ്
1.ചെമ്മീൻ – മുക്കാൽ കിലോ
2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
3.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
4.കടുക് – ഒരു ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
5.ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – പത്ത് അല്ലി, പൊടിയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6.ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്
7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
8.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
8.തക്കാളി – ഒന്ന്, അരച്ചത്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ കരിഞ്ഞു പോകാതെ വറുത്തു മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക.
∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ചുവന്നുള്ളി വഴറ്റണം.
∙ചുവന്നുള്ളി ഗോൺഡൻ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ വഴറ്റണം.
∙ചെമ്മീൻ ചേർത്തിളക്കി ഉപ്പും കുരുമുവകുപൊടിയും ചേർത്തു വേവിക്കണം.
∙മുക്കാൽ വേവാകുമ്പോൾ വറുത്തു വച്ചിരിക്കുന്ന മസാല ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙തക്കാളി അരച്ചും ചേർത്തു യോജിപ്പിച്ചു കറിവേപ്പില ചേർത്തു വരട്ടി വാങ്ങാം.