Wednesday 25 August 2021 10:56 AM IST : By Vanitha Pachakam

ലഞ്ചിനു തയാറാക്കാം രുചിയൂറും കീമ പുലാവ്, ഈസി റെസിപ്പി!

kheema

കീമ പുലാവ്

1. ആട്ടിറച്ചി കീമ - അരക്കിലോ

2. നെയ്യ് - മൂന്നു വലിയ സ്പൂൺ

3. സവാള നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്

4. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - മൂന്നു വലിയ സ്പൂൺ

5. മുളകുപൊടി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

6. മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - അരക്കപ്പ് വീതം

പച്ചമുളക് - നാല്, അരിഞ്ഞത്

7. തൈര് - ഒരു കപ്പ്

8. നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

9. കറുവാപ്പട്ട - ഒരിഞ്ചു കഷണം

ഗ്രാമ്പൂ - മൂന്ന്

പച്ച ഏലയ്ക്ക - മൂന്ന്

ഉപ്പ് - പാകത്തിന്

ചോറിന്

10. ബസ്മതി അരി - അരക്കിലോ

11. ഗ്രാമ്പൂ - നാല്

കറുവാപ്പട്ട - ഒരിഞ്ചു കഷണം

പച്ച ഏലയ്ക്ക - ആറ്

വഴനയില - രണ്ട്

പുലാവിന്

12. റോസ് വാട്ടർ - ഒരു വലിയ സ്പൂൺ

13. പാൽ - കാൽ കപ്പ്

കുങ്കുമപ്പൂവ് - ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ കീമ തയാറാക്കി വയ്ക്കുക.

∙ നെയ്യ് ചൂടാക്കി സവാള വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തു വ
ഴറ്റുക.

∙ ഇതിൽ ഉപ്പും മുളകുപൊടിയും ചേർത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വീണ്ടും വഴറ്റുക.

∙ ഇതിലേക്കു കീമ ചേർത്തു വഴറ്റി വെള്ളം വറ്റിച്ചെടുക്കണം.

∙ തൈരു ചേർത്തിളക്കി മിശ്രിതം നന്നായി വരട്ടിയെടുക്കണം.

∙ പാകത്തിനു വെള്ളം അല്ലെങ്കിൽ സ്റ്റോക്ക് ചേർത്തിളക്കി കീമ വേവിച്ചെടുത്ത് ഒന്‍പതാമത്തെ ചേരുവ പൊടിച്ചതും നാരങ്ങാനീരും വിതറി വാങ്ങുക.

∙ അരി പതിനൊന്നാമത്തെ ചേരുവയും ധാരാളം വെള്ളവും ചേർത്തു വേവിക്കുക. മുക്കാ ൽ വേവാകുമ്പോൾ ഊറ്റി അരിപ്പപാത്രത്തിലാക്കി വയ്ക്കണം. ഇതിൽ നിന്നു മസാല ഒാരോന്നായി എടുത്തു മാറ്റി വയ്ക്കുക.

∙ ഇനി ഈ ചോറ് രണ്ടു ഭാഗങ്ങളാക്കി വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് പുരട്ടി പകുതി ചോറു നിരത്തുക. ഇതിനു മുകളിൽ ഒരു വലിയ സ്പൂൺ റോസ് വാട്ടർ തളിച്ച ശേഷം വേവിച്ച കീമ നിരത്തണം.

∙ അതിനു മുകളിൽ ബാക്കി ചോറു നിരത്തിയ ശേഷം ഏറ്റവും മുകളിൽ കുങ്കുമപ്പൂവു ചാലിച്ച പാൽ തളിച്ച് ഒരു വലിയ സ്പൂൺ നെയ്യും ഒഴിക്കുക.

∙ അടച്ചു വയ്ക്കുകയോ ഫോയിൽ കൊണ്ടു മൂടുകയോ ചെയ്യുക.

∙45 മിനിറ്റ് ദം ചെയ്തെടുത്ത ശേഷം വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes