Saturday 27 June 2020 04:11 PM IST : By അമ്മു മാത്യു

ഇഡ്ഡലി ഡിലൈറ്റ്, വെർമിസെല്ലി വെജ് ഉപ്പുമാവ്; കുട്ടികൾക്കായി രണ്ടു വെറൈറ്റി ലഞ്ച് വിഭവങ്ങൾ ഇതാ..

breakfast67t8hivhij ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം

കുട്ടികൾക്കു വെറൈറ്റി ലഞ്ച് ഒരുക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്ന രണ്ടു വിഭവങ്ങൾ ഇതാ... ഇഡ്ഡലി ഡിലൈറ്റ്, വെർമിസെല്ലി വെജ് ഉപ്പുമാവ് എന്നിവയാണ് ഇന്നത്തെ സ്‌പെഷൽ റെസിപ്പികൾ.

ഇഡ്ഡലി ഡിലൈറ്റ്

1. ഇഡ്ഡലി – ആറ്

2. എണ്ണ – ഒരു വലിയ സ്പൂൺ

3. കടുക് – ഒരു ചെറിയ സ്പൂൺ

4. ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, മുറിച്ചത്

5. കശുവണ്ടിപ്പരിപ്പ് നുറുക്കി വറുത്തത്, മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഇഡ്ഡലി ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ എണ്ണ ചൂടാക്കി കടുകു ചേർത്തു മൂപ്പിച്ച ശേഷം ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ജീരകം, വറ്റൽമുളക് എന്നിവ ചേർത്തു മൂപ്പിക്കുക.

∙ ഇതിലേക്ക് ഇഡ്ഡലി കഷണങ്ങളാക്കിയതു ചേർത്തു ന ന്നായി യോജിപ്പിക്കണം.

∙ കശുവണ്ടിപ്പരിപ്പു നുറുക്കും മല്ലിയിലയും ചേർത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങാം.

∙ തക്കാളി ചട്നിക്കൊപ്പം വിളമ്പാം.

Idly-delight

വെർമിസെല്ലി വെജ് ഉപ്പുമാവ്

1. വെർമിസെല്ലി – 250 ഗ്രാം

2. എണ്ണ – രണ്ട്–മൂന്നു വലിയ സ്പൂൺ

3. കടുക് – അര ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂൺ

നിലക്കടല തൊലി കളഞ്ഞത് – ഒരു വലിയ സ്പൂൺ

4. സവാള അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കാരറ്റ്, ബീൻസ്, കാബേജ് എന്നിവ കനം കുറച്ചരിഞ്ഞത് – എല്ലാം കൂടി മുക്കാൽ കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

5. വെള്ളം – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വെർമിസെല്ലി അൽപം എണ്ണയിൽ ഇളംബ്രൗൺ നിറത്തിൽ വറുത്തു മാറ്റിവയ്ക്കുക.

∙ ബാക്കി എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.

∙ ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തിളക്കി തിളയ്ക്കുമ്പോ ൾ വെർമിസെല്ലി വറുത്തത് അല്‍പാൽപം വീതം ചേർത്തു വേവിച്ചു വാങ്ങുക. കട്ടകെട്ടാതെയും കുഴഞ്ഞു പോകാതെയും സൂക്ഷിക്കണം.

Vermicelli-veg-upmavu

ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം

Tags:
  • Lunch Recipes
  • Pachakam