Monday 06 July 2020 01:42 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി ’യമ്മി’ വെജിറ്റേറിയൻ സ്നാക്ക്സ്; വെജ് ബർഗറും വെള്ളരിക്ക ചീസ് ചട്നി സാൻവിച്ചും!

Untitled

വെജ് ബർഗർ

1.ഉരുളക്കിഴങ്ങ് - മൂന്നു വലുത്

2.കാരറ്റ് – ഒരു വലുത്

3.ബീൻസ് – ആറ്

4.ഗ്രീൻപീസ് – അരക്കപ്പ്

5.എണ്ണ – ഒരു ചെറിയ സ്പൂൺ

6.ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

  വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

  പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

7.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

8.മല്ലിപ്പൊടി, മുളകുപൊടി, ജീരകംപൊടി, ഗരംമസാലപൊടി – അര ചെറിയ സ്പൂൺ വീതം

9.റൊട്ടിപ്പൊടി – അറു വലിയ സ്പൂൺ

  ഉപ്പ് – പാകത്തിന്

10.അരിപ്പൊടി – മൂന്നു വലിയ സ്പൂൺ

  കോൺഫ്ലോർ – മൂന്നു വലിയ സ്പൂൺ

  കടലമാവ് – രണ്ടു വലിയ സ്പൂൺ

  വെള്ളം – അരക്കപ്പ്

11.റൊട്ടിപ്പൊടി – പാകത്തിന്

സോസിന്

12.എഗ്‌ലെസ് മയണീസ് – മൂന്ന് വലിയ സ്പൂൺ

  കടുക് – അര ചെറിയ സ്പൂൺ, പൊടിച്ചത്

  കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ

  പഞ്ചസാര – കാൽ ചെറിയ സ്പൂൺ

  ഉപ്പ് – കാൽ ചെറിയ സ്പൂൺ

  നാരങ്ങാനീര്, വിനാഗിരി – അര ചെറിയ സ്പൂൺ വീതം

  ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

13.ബർഗർ ബൺ – നാല്

14.വെണ്ണ – ഒരു വലിയ സ്പൂൺ

15.ലെറ്റൂസ് ഇല – നാല്

16.തക്കാളി – ഒരു ഇടത്തരം, കനം കുറച്ചരിഞ്ഞത്

  സാലഡ് വെള്ളരി – ഒന്ന്, കനം കുറച്ചരിഞ്ഞത്

  സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്

പാകം ചെയ്യുന്ന വിധം

  • പച്ചക്കറികൾ വേവിച്ചുടച്ചു യോജിപ്പിച്ചു വയ്ക്കുക.
  • എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.
  • സവാള ഇളംബ്രൗൺ നിറമാകുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കുക.
  • ഇതു വേവിച്ചുടച്ച പച്ചക്കറികളിൽ ചേർക്കുക. റൊട്ടിപ്പൊടിയും പാകത്തിന് ഉപ്പും ചേർത്തു കുഴച്ചശേഷം ചെറിയ ഉരുളകളാക്കി, കൈവെള്ളയിൽ വച്ചു ബണ്ണിന്റെ വലുപ്പത്തിൽ പരത്തുക. ഇതാണ് ബർഗർ പാറ്റീസ്.
  • അരിപ്പൊടി, കോൺഫ്ലോർ, കടലമാവ് എന്നിവ പാകത്തിനു വെള്ളം ചേർത്തു കുറുകെ കലക്കിയതിൽ ഓരോ പാറ്റീസും മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തുകോരുക.
  • പന്ത്രണ്ടാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കണം. ഇതാണ് ബർഗർ സോസ്.
  • ബൺ രണ്ടായി മുറിച്ചത് ഓരോന്നിന്റെയും ഉള്ളിൽ അല്പം വെണ്ണ തൂത്ത്, തവയിൽ വച്ചു ചൂടാക്കുക.
  • ഒരു ബൺ മുറിച്ചത് എടുത്ത് അതിൽ ലെറ്റൂസ് ഇല വച്ച് മുകളിൽ പാറ്റീസ് വച്ചശേഷം അതിനുമുകളിൽ സോസ് പുരട്ടുക.
  • അതിനുമുകളിൽ പതിനാറാമത്തെ ചേരുവ വച്ച് ബണ്ണിന്റെ മറുപകുതി കൊണ്ടു മൂടി ടൂത്പിക്ക് കൊണ്ടു കുത്തി ഉറപ്പിച്ചു വിളമ്പാം.
veg burger

വെള്ളരിക്ക ചീസ് ചട്നി സാൻവിച്ച്

1.പുതിനയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

  മല്ലിയില അരിഞ്ഞത് - ഒന്നര വലിയ സ്പൂൺ

  ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

2.എഗ് ലെസ് മയണീസ് – രണ്ടു വലിയ സ്പൂൺ

  ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.റൊട്ടി – രണ്ടു സ്ലൈസ്

4.സാലഡ് വെള്ളരി – ഒന്നിന്റെ പകുതി, കനം കുറച്ചരിഞ്ഞത്

  ചീസ് സ്ലൈസ് – രണ്ട്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ അരച്ചതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം. ഇതാണ് ചട്നി മയണീസ്.
  •  
  • ഒരു സ്ലൈസ് റൊട്ടിയിൽ ചട്നി മയണീസ് പുരട്ടി അതിനു മുകളിൽ വെള്ളരിക്ക അരിഞ്ഞതും ചീസ് സ്ലൈസും വച്ചു രണ്ടാമത്തെ സ്ലൈസ് റൊട്ടി കൊണ്ട് മൂടി വിളമ്പാം.

രാജീവ് മേനോൻ

chutney sandwich