Friday 20 May 2022 04:41 PM IST : By സ്വന്തം ലേഖകൻ

മധുരപ്രേമികൾക്കായി കൊതിപ്പിക്കും രുചിയിൽ കിണ്ണത്തപ്പം; ഈസി റെസിപ്പി

Kinnathappam തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. പച്ചരി – ഒരു കപ്പ്

2. തേങ്ങാപ്പാൽ – രണ്ടരക്കപ്പ്

പഞ്ചസാര – നാലു വലിയ സ്പൂൺ

ഉപ്പ് – കാൽ ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് കുതിർത്തത് – ഒരു ചെറിയ സ്പൂൺ

3. ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പച്ചരി ആറു മണിക്കൂർ കുതിർത്തു വയ്ക്കണം.

∙ കുതിർത്ത പച്ചരിയിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ഇതു രണ്ടു തവണ അരിപ്പയിലൂടെ അരിച്ചെടുക്കണം.

∙ ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതു ചേർത്തു നന്നായി യോജിപ്പിക്കണം.

∙ മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 15 മിനിറ്റ് വേവിച്ചെടുക്കണം.

∙ നന്നായി ചൂടാറിയ ശേഷം മുറിച്ചെടുക്കാം.

Tags:
  • Pachakam