Thursday 04 March 2021 03:05 PM IST : By സ്വന്തം ലേഖകൻ

പച്ചക്കറികൾ എങ്ങനെ കഴുകണം, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ!

vege

പച്ചക്കറികളിലെ കീടനാശിനികൾ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ടു തന്നെ അവ ഏറെ നേരം വെള്ളത്തിലിട്ടു കഴുകി വേണം ഉപയോഗിക്കാൻ. ഇനി പച്ചക്കറികൾ കഴുകുമ്പോൾ ഇവകൂടി ശ്രദ്ധിക്കുക.

∙പച്ചക്കറികൾ വാളൻപുളിവെള്ളത്തിലോ വിനാഗിരി ലായിനിയിലോ പത്തു മിനിറ്റു മുക്കി വച്ച് ഒഴുകുന്ന വെള്ളത്തിൽ പലതവണ കഴുകിയെടുക്കുക.

∙പച്ചമുളക്, കാപ്സിക്കം എന്നിവ നന്നായി കഴുകി ‍ഞെട്ടു കളഞ്ഞ വെള്ളം തോരാൻ ഒരു രാത്രി വച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

∙വഴുതനങ്ങ, വെണ്ടയ്ക്ക, പാവയ്ക്ക, കാരറ്റ്, പയർ എന്നിവ കഴുകാനായി ഒരു ബ്രഷോ സ്ക്രബോ മാറ്റി വയ്ക്കാം. അവ ഉപയോഗിച്ചു നന്നായി ഉരച്ചു കഴുകാം.

∙കാബേജിന്റെ പുറത്തെ മൂന്ന് ഇലകളെങ്കിലും നീക്കിയ ശേഷം ഉപയോഗിക്കുക. കാബേജും കോളിഫ്‍ളവറും ഉപ്പു ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.

∙ഏലയ്ക്ക പുറത്തെ തൊലി നീക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

∙തക്കാളി ഞെട്ടു കളഞ്ഞേ ഉപയോഗിക്കാവൂ.

Tags:
  • Pachakam