Saturday 11 September 2021 03:01 PM IST : By അമ്മു മാത്യു

കൊടൈ മട്ടൺ കറി, രുചിയിൽ ഒന്നാമൻ; അത്താഴത്തിനു പറാത്തയ്ക്കൊപ്പം ചൂടോടെ വിളമ്പാം...

Kadai-mutton-curry ഫോട്ടോ: സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ശില്പ ബി.രാജ്

കൊടൈ മട്ടൺ കറി

1. മട്ടൺ കഷണങ്ങളാക്കിയത് – അരക്കിലോ

2. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

തൈര് – കാൽ കപ്പ്

3. എണ്ണ – മൂന്നു വലിയ സ്പൂൺ

4. സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

5. തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ മട്ടൺ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി നാല്–അഞ്ചു മണിക്കൂർ ഫ്രിജിൽ വയ്ക്കുക. പിന്നീട് നന്നായി വേവിച്ചെടുക്കണം. കുറുകിയ ഗ്രേവി അൽപം ഉണ്ടാകണം.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റി, ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙ എണ്ണ തെളിയുമ്പോൾ വേവിച്ച മട്ടൺ ചാറോടു കൂടി ചേർത്തിളക്കുക. അഞ്ചു മിനിറ്റ് ചെറുതീയിൽ തിളപ്പിച്ചു വാങ്ങി പറാത്തയ്ക്കൊപ്പം വിളമ്പാം.

അജ്വൈൻ പറാത്ത

Ajwine-parata

1. ഗോതമ്പുപൊടി – രണ്ടു കപ്പ്

എണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ്, തിളച്ച വെള്ളം – പാകത്തിന്

2. നെയ്യ് – മൂന്നു വലിയ സ്പൂൺ

3. അയ്മോദകം (ഓമം) – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കെന്ന പോ ലെ കുഴച്ചു പാത്രത്തിലാക്കി അടച്ച് അരമണിക്കൂർ വ യ്ക്കുക.

∙ ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കുക.

∙ ഓരോ ഉരുളയും കനം കുറച്ചു പരത്തി, അതിൽ നെയ്യ് പുര ട്ടി, മുകളിൽ‌ അൽപം അയ്മോദകം വിതറണം.

∙ ഇതു പായ ചുരുട്ടുന്നതു പോലെ ചുരുട്ടിയെടുത്തു വട്ടത്തിൽ ചുറ്റി വയ്ക്കുക.

∙ മുഴുവൻ ഉരുളകളും ഇങ്ങനെ ചുറ്റി വച്ച ശേഷം തവ ചൂടാക്കുക.

∙ ഓരോ ചപ്പാത്തിയും കനത്തിൽ പരത്തി, ചൂടായ തവയിലിട്ടു നെയ്യ് പുരട്ടി, ഇരുവശവും ചുട്ടെടുക്കുക.

Tags:
  • Pachakam