Friday 03 December 2021 01:01 PM IST : By Bina Mathew

പാർട്ടികളിൽ സ്റ്റാർട്ടറായി തയാറാക്കാം കൂന്തൽ മുക്കിപ്പൊരിച്ചത്, ഈസി റെസിപ്പി!

koonthaaaal

കൂന്തൽ മുക്കിപ്പൊരിച്ചത്

1.കൂന്തൽ – അരക്കിലോ

2.കോൺഫ്‌ളവർ – ഒരു കപ്പ്

മൈദ – ഒരു കപ്പ്

3.തണുപ്പിച്ച സോഡ – ഒന്നര–രണ്ടു കുപ്പി

4.വെളുത്ത എള്ള് – പാകത്തിന് (ആവശ്യമെങ്കിൽ)

വെളുത്ത കുരുമുളകുപൊടി – പാകത്തിന്

ഉപ്പ് – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

6.സ്പ്രിങ് അണിയൻ(പച്ചഭാഗം ഇല്ലാതെ) – രണ്ടോ മൂന്നോ തണ്ട്, പൊടിയായി അരിഞ്ഞത്

സെലറി – രണ്ടു തണ്ട്

കുരുമുളകു ചതച്ചത് – പാകത്തിന്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙കൂന്തൽ ഉള്ളിലെ ഭാഗവും മറ്റും കളഞ്ഞു കഴുകി വൃത്തിയാക്കി കാൽ ഇഞ്ചു കനമുള്ള വളയങ്ങളായി മുറിച്ചു വയ്ക്കണം.

∙ഒരു ബൗളിൽ കോൺഫ്‌ളവറും മൈദയും യോജിപ്പിച്ചു വയ്ക്കുക.

∙ഇതിലേക്ക് തണുപ്പിച്ച സോഡ ചേർത്തു കട്ട കെട്ടാതെ കലക്കി മാവു തയാറാക്കുക.

∙മാവിൽ പാകത്തിന് എള്ളും കുരുമുളകുപൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക.

∙കൂന്തൽ വളയങ്ങൾ ഈ മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരി കിച്ചൺ പേപ്പറിൽ നിരത്തണം.

∙സ്പ്രിങ് അണിയൻ, സെലറി, കുരുമുളകു ചതച്ചത്, ഉപ്പ് എന്നിവ മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙വറുത്ത കൂന്തൽ വളയങ്ങൾ ഒരു ബൗളിലാക്കി അതിലേക്കു യോജിപ്പിച്ച ആറാമത്തെ ചേരുവ ചേർത്തു കുടഞ്ഞു യോജിപ്പിക്കണം.

∙ചൂടോടെ വിളമ്പുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes