Saturday 15 February 2020 02:34 PM IST : By വനിത പാചകം

കോഴിക്കാലും നല്ല കോഴിക്കോടൻ ചെമ്മീൻ കലം ബിരിയാണിയും...

Kozhikodu-chemmen-kalam-biriyani

കോഴിക്കോട് ചെമ്മീൻ കലം ബിരിയാണി 

1. ചെമ്മീൻ – 150 ഗ്രാം

2. വനസ്പതി – രണ്ടു വലിയ സ്പൂൺ

3. ഏലയ്ക്ക, കറുവാപ്പട്ട, െപരുംജീരകം (അധികം േവണം), ഗ്രാമ്പൂ – പാകത്തിന്

4. സവാള – 100 ഗ്രാം, അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി അരി‍ഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂണ്‍

5. ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ

6. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുെപാടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

െപരുംജീരകംെപാടി – ഒരു െചറിയ സ്പൂൺ

ഏലയ്ക്കാെപ്പാടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. തക്കാളി – 25 ഗ്രാം, അരിഞ്ഞത്

പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

8. മല്ലിയില പൊടിയായി അരിഞ്ഞത് – നാലു െചറിയ സ്പൂൺ

പുതിനയില പൊടിയായി അരി‍ഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ

ൈതര് – ഒരു ചെറിയ സ്പൂൺ

േറാസ് വാട്ടർ – രണ്ടു ചെറിയ സ്പൂൺ

ചോറിന്

9. ൈകമ അരി – 100 ഗ്രാം

10. വനസ്പതി/െനയ്യ് – പാകത്തിന്

11. ഏലയ്ക്ക, കറുവാപ്പട്ട, െപരുംജീരകം, ഗ്രാമ്പൂ – പാകത്തിന്

സവാള – ഒന്ന്, അരി‍ഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

പുതിനയില അരി‍ഞ്ഞത് – നാലു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

12. പാൽ – 50 മില്ലി

െവള്ളം – 100 മില്ലി

13. റോസ് വാട്ടർ – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കുക.

∙ വനസ്പതി ചൂടാക്കി മസാലകൾ ചേർത്തു മൂപ്പിച്ചശേഷം  നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റണം. പച്ചമണം മാറുമ്പോൾ ആറാമ ത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം ഏഴാമത്തെ ചേരുവ ചേർത്തു വേവിക്കുക. ഇനി ചെമ്മീനും അല്പം വെള്ളവും ചേർത്തു വേവിക്കാം. ചെമ്മീൻ നന്നായി വരണ്ടശേഷം എ ട്ടാമത്തെ ചേരുവ ചേർത്തിളക്കി വരട്ടിവാങ്ങുക.

∙ ചോറു തയാറാക്കാൻ അരി അര മണിക്കൂർ കുതിർത്തു വയ്ക്കുക.

∙ െനയ്യ്/വനസ്പതി ചൂടാക്കി, 11–ാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിലേക്കു പാലും വെള്ളവും േയാജിപ്പിച്ചതു ചേർത്തിളക്കി തിളപ്പിച്ചശേഷം കുതിർത്ത അരി േചർത്തു വേവിക്കുക. വെള്ളം വറ്റി അരി വെന്തശേഷം വാങ്ങുക.

∙ ബിരിയാണിക്കലത്തിൽ മസാലയും ചോറും ഓരോ നിരയാ യി നിരത്തി, മുകളിൽ ഗരംമസാലപ്പൊടിയും േറാസ് വാട്ടറും വിതറി ൈമദ െകാണ്ട് അടപ്പൊട്ടിച്ചു പാത്രം ദം വയ്ക്കുക. ചൂടോടെ വിളമ്പാം.

കോഴിക്കാൽ

Kozhikaal

1. കപ്പ ഫിംഗർ ചിപ്സിനെന്ന പോലെ അരിഞ്ഞത് – 150 ഗ്രാം

2. കടലമാവ് – 100 ഗ്രാം

അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഇ‍ഞ്ചി അരി‍ഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകംപൊടി – ഓരോ ചെറിയ സ്പൂൺ വീതം

കായംെപാടി – രണ്ടു നുള്ള്

ഉപ്പ് – പാകത്തിന്

3. െവളിച്ചെണ്ണ – കാൽ കിലോ

പാകം ചെയ്യുന്ന വിധം

∙ രണ്ടാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കു റുകെ കലക്കി മാവു തയാറാക്കുക. 

∙ അ‍ഞ്ച്–ആറ് കഷണം കപ്പ ഒരുമിച്ചെടുത്തു കടലമാവു മി ശ്രിതത്തിൽ മുക്കി ഒരു കെട്ടു പോലെ വരുംവിധത്തിൽ ചൂടായ എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരുക.

∙ ചൂടോടെ വിളമ്പണം.

Tags:
  • Pachakam