Saturday 23 October 2021 03:10 PM IST : By സ്വന്തം ലേഖകൻ

ഒന്നരക്കിലോ ആട്ടിറച്ചി കൊണ്ട് കൊതിയൂറും കോഴിക്കോടന്‍ മട്ടണ്‍ ദം ബിരിയാണി; കിടിലൻ റെസിപ്പി ഇതാ

dmagmmiuitrfvhhy തയാറാക്കിയത്: ശില്പ ബി. രാജ്, പാചകക്കുറിപ്പുകൾക്കും വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷലിന്‍ ബാവ, ഷലിന്‍സ് കിച്ചണ്‍ ആര്‍ട്ട്, കാക്കനാട്, കൊച്ചി.

1. മട്ടണ്‍ – ഒന്നരക്കിലോ, കഷണങ്ങളാക്കിയത്

ബിരിയാണി മസാലയ്ക്ക്

2. പെരുംജീരകം – രണ്ടു ചെറിയ സ്പൂണ്‍

ജീരകം – രണ്ടു ചെറിയ സ്പൂണ്‍

സാജീരകം – കാല്‍ ചെറിയ സ്പൂണ്‍

ഏലയ്ക്ക – നാല്

തക്കോലം – ഒരു പൂവിന്റെ രണ്ടു കഷണം

ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – രണ്ടു കഷണം

കുരുമുളക് – ആറ്

വെള്ള കസ്കസ് – ഒരു ചെറിയ സ്പൂണ്‍

മട്ടണ്‍ മസാലയ്ക്ക്

3. എണ്ണ – അരക്കപ്പ്

4. സവാള – നാല്, നീളത്തില്‍ അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ് – 15

ഉണക്കമുന്തിരി – 15

5 എണ്ണ – അഞ്ചു വലിയ സ്പൂണ്‍

6. സവാള – രണ്ട്, അരിഞ്ഞത്

7. വെളുത്തുള്ളി – 15 അല്ലി, ചതച്ചത്

ഇഞ്ചി – രണ്ടു വലിയ കഷണം, ചതച്ചത്

പച്ചമുളക് – 20, ചതച്ചത്

8. തക്കാളി – രണ്ട്, അരിഞ്ഞത്

9. മല്ലിയില – ഒരു പിടി

പുതിനയില – അര പിടി

10. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

11. മഞ്ഞള്‍‌പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒന്നിന്റേത്

ഉപ്പ് – പാകത്തിന്

വെള്ളം – അരക്കപ്പ്

12. തൈര് – അരക്കപ്പ്

ചോറിന്

13. കൈമ അരി – മൂന്നു കപ്പ്

14. വെള്ളം – അഞ്ചര കപ്പ്

ഉപ്പ് – പാകത്തിന്

15. എണ്ണ – അരക്കപ്പ്

16. സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

കറുവാപ്പട്ട – രണ്ട്

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – നാല്

തക്കോലം – രണ്ട്

ജാതിപത്രി – ഒരു ചെറിയ കഷണം

17. നെയ്യ് – 25 ഗ്രാം

18. മല്ലിയില, പുതിനയില, സവാള വറുത്തത് – അല്‍പം 

പാകം ചെയ്യുന്ന വിധം

∙ മട്ടണ്‍ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ ചെറുതീയില്‍ മൂന്നു മിനിറ്റ് ചൂടാക്കിയ ശേഷം പൊടിച്ചു വയ്ക്കണം.

∙ പാനില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വറുത്തു മാറ്റിവയ്ക്കുക.

∙ പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി സവാള രണ്ടു മിനിറ്റ് വഴറ്റണം. ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേര്‍ത്തു ര ണ്ടു മിനിറ്റ് വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു വഴറ്റണം.

∙ തക്കാളി നന്നായി വഴന്നു വരുമ്പോള്‍ മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ ഇതില്‍ ഗരംമസാലപ്പൊടിയും പൊടിച്ചു വച്ചിരിക്കുന്ന ബിരിയാണി മസാല അര ചെറിയ സ്പൂണും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. 

∙ ഇതിലേക്കു മട്ടണ്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കണം. 11ാമത്തെ ചേരുവ ചേര്‍ത്ത് അടച്ചു നല്ല തീയില്‍ ഒരു വിസില്‍ വരും വരെ വേവിച്ച ശേഷം ഇടത്തരം തീയിലാക്കി നാല്–അഞ്ച് വിസില്‍ വരും വരെ വേവിക്കണം.

∙ കുക്കര്‍ തുറന്ന് വറുത്തു വച്ച സവാളയുടെ പകുതി കൈ കൊണ്ട് പൊടിച്ചു ചേര്‍ക്കുക. തൈരും ചേര്‍ത്ത് നന്നായിളക്കി യോജിപ്പിച്ച് ഒന്നു തിളപ്പിച്ചു മാറ്റി വ യ്ക്കാം.

∙ ചോറു തയാറാക്കാന്‍  അരി കഴുകി അരമണിക്കൂര്‍ വെള്ളം വാലാന്‍ വയ്ക്കുക.

∙ വെള്ളം പാകത്തിനുപ്പു ചേര്‍ത്തു തിളപ്പിച്ചു മാറ്റി വ യ്ക്കുക. 

∙ പാനില്‍ എണ്ണ ചൂടാക്കി അരിയും 16ാമത്തെ ചേരുവയും ചേര്‍ത്ത് ചെറുതീയില്‍ അഞ്ചു മിനിറ്റ് വറുക്കുക. ഇതിലേക്കു നെയ്യ് ചേര്‍ത്ത ശേഷം തിളപ്പിച്ചു വച്ച വെള്ളം ചൂടോടെ ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ അടച്ചു വ ച്ച് ഇടത്തരം തീയില്‍ അരി വേവിക്കണം. 

∙ മല്ലിയിലയും പുതിനയിലയും സവാള വറുത്തതും രണ്ടു ചെറിയ സ്പൂണ്‍ ബിരിയാണി മസാല ചേര്‍ത്ത് ഇളക്കി വയ്ക്കുക.

∙ പ്രഷര്‍ കുക്കറിലുള്ള മട്ടണ്‍ മസാലയ്ക്കു മുകളില്‍ ചോറ് ഒരു ലെയര്‍ നിരത്തുക. ഇതിനു മുകളില്‍ അല്‍പം മല്ലിയില–സവാള മിശ്രിതം വിതറണം.

∙ ഇതിനു മുകളില്‍ ബാക്കിയുള്ള ചോറു നിരത്തി മല്ലിയില–സവാള മിശ്രിതം നിരത്തുക. ആവി വരുമ്പോള്‍ കുക്കര്‍ അടച്ചുവച്ച് ചെറുതീയില്‍ 10 മിനിറ്റ് ദം ചെയ്യണം. 

∙ കുക്കര്‍ തുറന്ന് മുകളിലുള്ള ചോറ് മറ്റൊരു പാനിലേക്കിട്ട് കുക്കറിലുള്ള ചോറ് നന്നായി ഒന്നു കുടഞ്ഞു യോജിപ്പിക്കണം.

‌∙ വിളമ്പാനുള്ള പാത്രത്തില്‍ ചോറും മട്ടണ്‍ മസാലയും വച്ച്, വറുത്തു വച്ച കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും സവാളയും കൊണ്ടലങ്കരിക്കാം.

Tags:
  • Pachakam