Friday 15 March 2019 10:22 AM IST : By ശില്പ ബി. രാജ്

നാവിൽ വെള്ളമൂറുന്ന രുചിയുമായി കോഴിപ്പിടി കറി

Kozhipidi-curry ഫോട്ടോ : സരുൺ മാത്യു

പിടിയും കോഴിക്കറിയും ചേർത്ത് ഒരു പിടി പിടിച്ചാലോ? ഇതാ നാവിൽ വെള്ളമൂറുന്ന രുചിയുമായി കോഴിപ്പിടി കറി. ഉഗ്രൻ റെസിപ്പി താഴെ കൊടുക്കുന്നു. നിങ്ങളും ഒന്ന് തയാറാക്കി രുചിച്ചു നോക്കൂ...

പിടിക്ക്

1. വെള്ളം – 50 മില്ലി

ഉപ്പ് – പാകത്തിന്

ജീരകം – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി – 10 ഗ്രാം, ചതച്ചത് 

തേങ്ങ ചുരണ്ടിയത് – രണ്ടു ചെറിയ സ്പൂൺ

2. അരിപ്പൊടി – 100 ഗ്രാം

ചിക്കൻ ഗ്രേവിക്ക്

3. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

4. ചുവന്നുള്ളി – 20 ഗ്രാം

5. കറിവേപ്പില – മൂന്ന്–നാലു തണ്ട്

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

6. മുളകുപൊടി, മല്ലിപ്പൊടി – ഓരോ ചെറിയ സ്പൂൺ

7. ചിക്കൻ – 200 ഗ്രാം, ഇടത്തരം കഷണങ്ങളാക്കിയത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

സവാള – 50 ഗ്രാം, അരിഞ്ഞത്

8. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

9. ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

10. തേങ്ങാപ്പാൽ – 20 മില്ലി

പാകം ചെയ്യുന്ന വിധം

∙   പിടി തയാറാക്കാൻ ഒന്നാമത്തെ ചേരുവ തിളപ്പിക്കുക. ഇതിലേക്ക് അരിപ്പൊടി അൽപാൽപം ചേർത്തു നന്നായി ഇളക്കിയ ശേഷം വാങ്ങി വയ്ക്കണം. 

∙ ഇതു നന്നായി കുഴച്ച് ഇടിയപ്പത്തിന്റെ പാകത്തിനു മയമുള്ള മാവു തയാറാക്കണം. 

∙ കൈവെള്ളയിൽ അൽപം മയം പുരട്ടി മാവ് ചെറിയ ഉരുളക ളാക്കി നടുവിൽ ഒന്നമർത്തി ആകൃതി വരുത്തുക.

∙ ഇങ്ങനെ തയാറാക്കിയ പിടികൾ 10-15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കണം.

∙ ചിക്കൻ ഗ്രേവി തയാറാക്കാൻ പാനിൽ വെളിച്ചെണ്ണ ചൂടാ ക്കി രണ്ട്–മൂന്ന് ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും പെരുംജീരകവും ചേർത്തു വഴറ്റണം. നല്ല ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വച്ച് മുളകുപൊടിയും മല്ലിപ്പൊടിയും ചേ ർത്തു നന്നായി യോജിപ്പിക്കുക.

∙ ചൂടാറിയ ശേഷം മയത്തിൽ അരച്ചു വയ്ക്കണം.

∙ പ്രഷർ കുക്കറിൽ ചിക്കനും അഞ്ചു ചുവന്നുള്ളി ചതച്ചതും ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടിയും സവാള അരിഞ്ഞതും പാകത്തിനുപ്പും ചേർത്തു വേവിക്കണം.

∙ ചിക്കൻ വെന്ത ശേഷം അരച്ചു വച്ച ചേരുവ ചേർത്ത് ഇടത്ത രം തീയിൽ തിളപ്പിക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പില യും ചേർത്തു വഴറ്റുക. ചുവന്നുള്ളി ബ്രൗൺനിറമായി മൂത്ത മണം വരുമ്പോൾ ചിക്കൻ വേവിച്ചതു ചേർത്ത് രണ്ട്–മൂന്നു മിനിറ്റ് വേവിക്കണം.

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പിടി ചേർത്ത് ചെറുതീ യിൽ നാല്–അഞ്ചു മിനിറ്റ് വയ്ക്കുക. പിടിയിൽ  ചാറു നന്നാ യി പിടിക്കണം.

∙ തേങ്ങാപ്പാൽ ചേർത്തു വാങ്ങാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കു കടപ്പാട്: സലിൻ കുമാർ, എക്സിക്യൂട്ടീവ് ഷെഫ്, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ജോസഫ് ലൈജു, സിഡിപി, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി.