Saturday 31 July 2021 04:17 PM IST : By സ്വന്തം ലേഖകൻ

നാവിൽ രുചിയുടെ മേളം തീർക്കും കോഴി അട; മലബാർ സ്‌പെഷൽ റെസിപ്പി

kozhiyada33344

1. മൈദ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

2. വെള്ളം – പാകത്തിന്

3. ചിക്കൻ – അരക്കിലോ

4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

6. സവാള – ആറ്, പൊടിയായി അരിഞ്ഞത്

7. പച്ചമുളക് – നാല്, അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – നാലു ചെറിയ സ്പൂൺ

8. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കി വയ്ക്കണം.

∙ ചിക്കൻ കഷണങ്ങളിൽ നാലാമത്തെ ചേരുവ പുരട്ടി കുറച്ചു സമയം വച്ചിരുന്ന ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ വറുത്ത ചിക്കൻ പൊടിയായി അരിഞ്ഞു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു മൂന്ന്–നാലു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന ചിക്കനും ഗരംമസാലപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നു നാരങ്ങാ വലുപ്പമുള്ള ഉരുളകളെടുത്തു ചെറിയ വട്ടത്തിൽ പരത്തണം. ഓരോ വട്ടത്തിലും അൽപം വീതം ഫില്ലിങ് വച്ചു മടക്കി അരിക് വിരലുകൾ കൊണ്ട് അമർത്തി ഒട്ടിക്കണം.

∙ ചൂടായ എണ്ണയിലിട്ടു ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരുക.

Tags:
  • Pachakam