വെണ്ടയ്ക്ക ഫ്രൈ
1.വെണ്ടയ്ക്ക – അരക്കിലോ
2.കടലമാവ് – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
ആംചൂർ പൗഡർ – അര ചെറിയ സ്പൂൺ
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.ജീരകം – കാൽ ചെറിയ സ്പൂൺ
കടുക് – കാൽ ചെറിയ സ്പൂൺ
5.കായംപൊടി – കാൽ ചെറിയ സ്പൂൺ
6.സവാള – ഒന്ന്, അരിഞ്ഞത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
വറ്റൽമുളക് – മൂന്ന്
7.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙വെണ്ടയ്ക്ക വൃത്തിയാക്കി നാലായി മുറിച്ചു വയ്ക്കുക.
∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവയും വെണ്ടയ്ക്കയും യോജിപ്പിച്ച് മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കണം.
∙ഇതിൽ കായംപൊടി ചേർത്തിളക്കി പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റുക.
∙ഇതിലേക്കു വെണ്ടയ്ക്കയും ഉപ്പും ചേർത്തിളക്കി വറുത്തു കോരുക.