Saturday 15 June 2019 02:32 PM IST : By സ്വന്തം ലേഖകൻ

കുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ ബിരിയാണി! പാചക വിഡിയോ വൈറൽ

tasty-chicken-biriyani9987654

കുക്കറിൽ വളരെ എളുപ്പത്തിൽ ചിക്കൻ ബിരിയാണി തയാറാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ. കിസ്മിസും കശുവണ്ടിപ്പരിപ്പും ചേർക്കാതെയാണ് ചിക്കൻ ബിരിയാണി തയാറാക്കുന്നത്. വിഡിയോ വ്ലോഗിലൂടെയാണ് ലക്ഷ്മി നായർ പങ്കുവച്ചിരിക്കുന്നത്. 

ചേരുവകൾ

ചിക്കൻ – 1 1/2 കിലോ (30–35 കഷണങ്ങൾ)

സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് (ഇടത്തരം വലുപ്പമുള്ളത്) – 4 എണ്ണം

പച്ചമുളക് ചതച്ചത് (ഇടത്തരം വലുപ്പമുള്ളത്) – 10 എണ്ണം

ഇഞ്ചി ചതച്ചത് – രണ്ടു കഷണം (വലുത്)

വെളുത്തുള്ളി ചതച്ചത് (വലുത്) – 1 (10–15 അല്ലി)

നെയ്യ് – 4 ടേബിൾ സ്പൂൺ

ടുമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ

തൈര് – 1 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി –1/2 ടീസ്പൂൺ

ഗരംമസാല പൊടിച്ചത് – 1 ടീ സ്പൂൺ

ബസ്മതി റൈസ് – 2 കപ്പ്

മല്ലിയില – 1/2 കപ്പ്

പുതിനയില – 1/2 കപ്പ്

വെള്ളം (നന്നായി തിളച്ചത്) – 1 1/2 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;