Thursday 18 January 2018 02:05 PM IST : By സ്വന്തം ലേഖകൻ

ലവംഗ് ലതിക

lathika ലവംഗ് ലതിക, ചിത്രം: സരുണ്‍ മാത്യു


1.    മൈദ – അരക്കപ്പ്
    നെയ്യ് – രണ്ടു വലിയ സ്പൂൺ
    ഉപ്പ് – ഒരു നുള്ള്
    പഞ്ചസാര – അൽപം
2.    െചറുചൂടുവെള്ളം – പാകത്തിന്
സ്റ്റഫിങ്ങിന്
3.    ഫുൾ ക്രീം ഖോയ – ഒരു കപ്പ്
    ഉണക്കമുന്തിരി – 10
    പഞ്ചസാര – അരക്കപ്പ്
    ഏലയ്ക്കാപ്പാടി – ഒരു െചറിയ സ്പൂൺ
സിറപ്പിന്
4.    പഞ്ചസാര – ഒന്നരക്കപ്പ്
    വെള്ളം – ഒരു കപ്പ്

5.    ഗ്രാമ്പൂ – 10
6.    നാടൻ നെയ്യ് – വറുക്കാൻ ആവശ്യത്തിന്


പാകം െചയ്യുന്ന വിധം


∙    ഒന്നാമത്തെ ചേരുവ ഒരു മിക്സിങ് ബൗളിലാക്കി വിരലുകൾ കൊണ്ടു ഞെരടി റൊട്ടിപ്പൊടി പരുവത്തിലാക്കുക.
∙    ഇതിലേക്കു വെള്ളം അൽപാൽപം വീതം ഒഴിച്ചു കുഴച്ചു ബലമുള്ള മാവു തയാറാക്കി തുണി കൊണ്ടു മൂടി അര മണിക്കൂർ വയ്ക്കുക.
∙    വീണ്ടും നന്നായി കുഴച്ചു തുല്യ വലുപ്പമുള്ള 10 ഉരുളകൾ തയാറാക്കുക.
∙    പാനിൽ മൂന്നാമത്തെ േചരുവ എടുത്തു ചെറുതീയിൽ വച്ച് അഞ്ചാറു മിനിറ്റ് റോസ്റ്റ് െചയ്യുക. ഖോയ നന്നായി യോജി ച്ച് അതിനുള്ളിലെ നെയ്യ് പുറത്തു വരണം.
∙    അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം പത്തു ഭാഗങ്ങളാക്കി വയ്ക്കണം. ഇതാണ് സ്റ്റഫിങ്.
∙    മറ്റൊരു പാനിൽ വെള്ളവും പഞ്ചസാരയും യോജിപ്പിച്ച് ഇ ടത്തരം തീയിൽ തിളപ്പിച്ച് രണ്ടു നൂൽ പരുവമാകുമ്പോൾ വാങ്ങി ചൂടാറിപ്പോകാതെ വയ്ക്കുക.
∙    ഓരോ ഉരുള മാവും എടുത്തു പൂരി വലുപ്പത്തിൽ പരത്തുക. ഇതിനു നടുവിൽ സ്റ്റഫിങ്ങിന്റെ ഒരു ഭാഗവും വയ്ക്കുക.
∙    പൂരിയുടെ ഇരുവശത്തു നിന്നും സ്റ്റഫിങ്ങിനു മുകളിലേക്ക് ഒന്നിനു മുകളിൽ ഒന്നായി മടക്കുക. മറുവശത്തേക്കു തിരിച്ചിട്ട് രണ്ടറ്റവും ഒന്നിനു മുകളിൽ ഒന്നായി മടക്കുക.
∙    ഇപ്പോൾ ഇതൊരു കവർ പോലെ ഇരിക്കും. ഇത് ഒരു ഗ്രാമ്പൂ കുത്തി ഉറപ്പിക്കുക.
∙    ചൂടാക്കിയ നെയ്യിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വ റുക്കുക.
∙    ഓരോന്നും കോരിയെടുത്തു തയാറാക്കി വച്ചിരിക്കുന്ന പ ഞ്ചസാരപ്പാനിയിലിട്ട് നന്നായി പൊതിഞ്ഞ ശേഷം കോരി വിളമ്പാനുള്ള പാത്രത്തിലാക്കുക.


ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ശതാബ്ദി സർക്കാർ,
ബികാഷ് ബാബു സ്വീറ്റ്സ്, കലൂർ കടവന്ത്ര റോഡ്, എറണാകുളം