Monday 14 September 2020 02:57 PM IST : By Pachakam Desk

ലവംഗ് ലതിക, വളരെ വ്യത്യസ്തമായ ഒരു മധുരം!

lavang

ലവംഗ് ലതിക

1. മൈദ - അരക്കപ്പ്

നെയ്യ് - രണ്ടു വലിയ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

പഞ്ചസാര - അൽപം

2. െചറുചൂടുവെള്ളം - പാകത്തിന്

സ്റ്റഫിങ്ങിന്

3. ഫുൾ ക്രീം ഖോയ - ഒരു കപ്പ്

ഉണക്കമുന്തിരി - 10

പഞ്ചസാര - അരക്കപ്പ്

ഏലയ്ക്കാപ്പാടി - ഒരു െചറിയ സ്പൂൺ

സിറപ്പിന്

4. പഞ്ചസാര - ഒന്നരക്കപ്പ്

വെള്ളം - ഒരു കപ്പ്

5. ഗ്രാമ്പൂ - 10

6. നാടൻ നെയ്യ് - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു മിക്സിങ് ബൗളിലാക്കി വിരലുകൾ കൊണ്ടു ഞെരടി റൊട്ടിപ്പൊടി പരുവത്തിലാക്കുക.

∙ ഇതിലേക്കു വെള്ളം അൽപാൽപം വീതം ഒഴിച്ചു കുഴച്ചു ബലമുള്ള മാവു തയാറാക്കി തുണി കൊണ്ടു മൂടി അര മണിക്കൂർ വയ്ക്കുക.

∙ വീണ്ടും നന്നായി കുഴച്ചു തുല്യ വലുപ്പമുള്ള 10 ഉരുളകൾ തയാറാക്കുക.

∙ പാനിൽ മൂന്നാമത്തെ േചരുവ എടുത്തു ചെറുതീയിൽ വച്ച് അഞ്ചാറു മിനിറ്റ് റോസ്റ്റ് െചയ്യുക. ഖോയ നന്നായി യോജിച്ച് അതിനുള്ളിലെ നെയ്യ് പുറത്തു വരണം.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം പത്തു ഭാഗങ്ങളാക്കി വയ്ക്കണം. ഇതാണ് സ്റ്റഫിങ്.

∙ മറ്റൊരു പാനിൽ വെള്ളവും പഞ്ചസാരയും യോജിപ്പിച്ച് ഇടത്തരം തീയിൽ തിളപ്പിച്ച് രണ്ടു നൂൽ പരുവമാകുമ്പോൾ വാങ്ങി ചൂടാറിപ്പോകാതെ വയ്ക്കുക.

∙ ഓരോ ഉരുള മാവും എടുത്തു പൂരി വലുപ്പത്തിൽ പരത്തുക. ഇതിനു നടുവിൽ സ്റ്റഫിങ്ങിന്റെ ഒരു ഭാഗവും വയ്ക്കുക.

∙ പൂരിയുടെ ഇരുവശത്തു നിന്നും സ്റ്റഫിങ്ങിനു മുകളിലേക്ക് ഒന്നിനു മുകളിൽ ഒന്നായി മടക്കുക. മറുവശത്തേക്കു തിരിച്ചിട്ട് രണ്ടറ്റവും ഒന്നിനു മുകളിൽ ഒന്നായി മടക്കുക.

∙ ഇപ്പോൾ ഇതൊരു കവർ പോലെ ഇരിക്കും. ഇത് ഒരു ഗ്രാമ്പൂ കുത്തി ഉറപ്പിക്കുക.

∙ ചൂടാക്കിയ നെയ്യിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുക്കുക.

∙ ഓരോന്നും കോരിയെടുത്തു തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലിട്ട് നന്നായി പൊതിഞ്ഞ ശേഷം കോരി വിളമ്പാനുള്ള പാത്രത്തിലാക്കുക.