Saturday 27 February 2021 03:52 PM IST : By സ്വന്തം ലേഖകൻ

ഡയറ്റ് പ്രേമികൾക്കായി സ്വാദേറും ലവ്‌ലി സാല‍ഡ്

ddsalld445 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സോണി ദിനേഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സോണി ദിനേഷ്, പുണെ

1. മഞ്ഞ, പച്ച, ചുവപ്പ് കാപ്സിക്കം നീളത്തില്‍ അരിഞ്ഞത് - എല്ലാം കൂടി ഒരു കപ്പ്

സാലഡ് കുക്കുമ്പർ ചെറുതായി അരിഞ്ഞത് - കാൽ കപ്പ്‌

ഓറഞ്ച് - ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത്

ചോളം വേവിച്ചത് - കാൽ കപ്പ്‌

മാതളനാരങ്ങ അല്ലികൾ - കാൽ കപ്പ്‌

സവാള നീളത്തില്‍ അരിഞ്ഞത് - കാൽ കപ്പ്

പച്ചമുളക് - മൂന്ന്, പൊടിയായി അരിഞ്ഞത്

2. നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ

തേന്‍ - ഒരു വലിയ സ്പൂൺ

പുതിനയില - ഒരു ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

ഉപ്പ് കുരുമുളകുപൊടി - പാകത്തിന്

3. വറുത്ത മസാലക്കടല - കാൽ കപ്പ്‌

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു പാത്രത്തില്‍ യോജിപ്പിക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തിളക്കിയ ശേഷം മസാലക്കടല മുകളിൽ വിതറി വിളമ്പാം.

Tags:
  • Pachakam