Saturday 11 August 2018 05:15 PM IST

ഇന്നത്തെ ലഞ്ചിന് രസികന്‍ ലുച്ചിയും ഒപ്പം സുപർണ സുന്ദരിയും...

Merly M. Eldho

Chief Sub Editor

Suprna-sundari-and-luchire ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, സരുൺ മാത്യു

ആഹാരത്തിന്റെ വ്യത്യസ്തമായ പേര് കേട്ട് ഞെട്ടണ്ട. ബംഗാളി സ്റ്റൈൽ വിഭവങ്ങളാണ് ഇവ. രസികന്‍ ലുച്ചിയും ഒപ്പം സുപർണ സുന്ദരിയും. വൈവിധ്യമാർന്ന വിഭവങ്ങള്‍ തയാറാക്കുന്നവരാണ് ബംഗാളികൾ. മീൻ കഴിഞ്ഞാൽ അടുത്ത പ്രിയ ചേരുവ പാലും പാലുല്‌പന്നങ്ങളുമാണ്. മീനും പാലും േചർത്തുണ്ടാക്കുന്ന ദോയ് മാച്ച് ബംഗാളികളുടെ പ്രിയ വിഭവം ആണ്. കടുകെണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. അഞ്ചു തരം മസാലകൾ ചേർന്ന പാഞ്ച്ഫോറൻ മസാലയും ബംഗാളിന്റെ തനതുരുചിയിൽ ഉൾപ്പെടുന്നു. ലുച്ചിയും സുപർണ സുന്ദരിയും ഒന്ന് പരീക്ഷിച്ചു നോക്കൂ...

ലുച്ചി

1.    മൈദ – ഒരു കപ്പ് + ഒരു കപ്പിന്റെ മൂന്നിലൊന്ന്
    ഉപ്പ് – കാൽ ചെറിയ സ്പൂണ്‍
    പഞ്ചസാര – കാൽ ചെറിയ സ്പൂൺ
2.    നെയ്യ് ഉരുക്കിയത് – മൂന്നു വലിയ സ്പൂൺ
3.    ചെറുചൂടുള്ള വെള്ളം – അരക്കപ്പ്/പാകത്തിന്
4.    എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙    ഒരു വലിയ പാത്രത്തിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙    ഇതിലേക്കു നെയ്യ് ചേർത്തു വിരലുകൾ കൊണ്ടു മെല്ലെഞെരടി യോജിപ്പിച്ച ശേഷം അൽപാൽപം വീതം വെള്ളം ചേർത്ത് ഉറപ്പുള്ളതും എന്നാൽ വലിയുന്നതുമായ മാവു തയാറാക്കുക.

∙    ഇതു നനഞ്ഞ തുണികൊണ്ടു മൂടി അരമണിക്കൂർ മാറ്റി വ യ്ക്കുക.

∙    വീണ്ടും മെല്ലെ കുഴയ്ക്കുക. പൊടി തൂവാതെ തന്നെ പരത്തിയെടുക്കാൻ പാകത്തിനുള്ള മാവു തയാറാക്കണം.

∙    ഈ മാവു ചെറിയ ഉരുളകളാക്കി  വീണ്ടും നനഞ്ഞ തുണി കൊണ്ടു മൂടി വയ്ക്കണം.

∙    ഇനി ഓരോ ഉരുള വീതമെടുത്തു അൽപം നെയ്യിലോ എണ്ണയിലോ മുക്കി, അഞ്ച്–ആറ് ഇഞ്ചു വട്ടത്തിൽ പരത്തുക.

∙    എല്ലാ ഉരുളകളും ഇങ്ങനെ പരത്തിയെടുക്കണം.

∙    പരത്തിയ പൂരികൾ ഓരോന്നായി തിളച്ച എണ്ണയിലേക്കിടുക. അരിപ്പത്തവി കൊണ്ട്  ലുച്ചിയുടെ മുകളിലേക്ക് എ ണ്ണ കോരിയൊഴിച്ചു കൊടുക്കണം. നന്നായി കുമളിച്ചു വ രാനാണ് ഇങ്ങനെ െചയ്യുന്നത്.

∙    തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറു ത്തു കോരുക.

∙    ചൂടോടെ പച്ചക്കറികൾക്കോ നോൺവെജ് കറികൾക്കോ ഒപ്പം വിളമ്പാം.

സുപർണ സുന്ദരി

1.    കോഴി കഷണങ്ങളാക്കിയത് – ഒരു കിലോ
2.    കടുകെണ്ണ – 150 മില്ലി
3.    ഏലയ്ക്ക – 10 ഗ്രാം
    കറുവാപ്പട്ട – 10 ഗ്രാം
4.    വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 50 ഗ്രാം
5.    സവാള അരച്ചത് – അരക്കിലോ
6.    ഇഞ്ചി പൊടിയായി അരിഞ്ഞത്    – മൂന്നര വലിയ സ്പൂൺ
    പച്ചമുളകു പൊടിയായി അരിഞ്ഞത്    – രണ്ടു വലിയ സ്പൂൺ
7.    മുളകുപൊടി – ഒരു വലിയ സ്പൂൺ        
    മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
    മല്ലിപ്പൊടി – നാലു െചറിയ സ്പൂൺ
    ഗരംമസാലപ്പൊടി – ഒരു െചറിയ സ്പൂൺ
8. കശുവണ്ടിപ്പരിപ്പ് അരച്ചത് – രണ്ടു െചറിയ സ്പൂൺ    കസ്കസ്  അരച്ചത് – രണ്ടു െചറിയ സ്പൂൺ
    തക്കാളി അരച്ചത് – ഒരു കിലോ
    തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
9.  ഉപ്പ് – പാകത്തിന്
10.  മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙    കോഴിക്കഷണങ്ങൾ വൃത്തിയാക്കി വയ്ക്കുക.

∙    ഒരു പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.

∙    ഇതിൽ വെളുത്തുള്ളി ചേർത്തിളക്കിയ ശേഷം സവാള അരച്ചതു ചേർത്ത് ഇളക്കുക.

∙    നന്നായി  തിളയ്ക്കുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞ തു ചേർത്തു നന്നായി വഴറ്റണം.

∙    ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേര്‍ത്തിളക്കി മസാല ന ന്നായി മൂപ്പിച്ചശേഷം എട്ടാമത്തെ ചേരുവ ചേർത്തു തിളപ്പി ക്കുക.

∙    എണ്ണ തെളിയുന്നതിനു മുൻ‌പ് ചിക്കനും ഉപ്പും ചേർക്കണം.

∙    ചിക്കൻ നന്നായി വെന്ത ശേഷം വാങ്ങി മല്ലിയില കൊണ്ടല ങ്കരിച്ചു വിളമ്പാം.