Saturday 24 March 2018 04:43 PM IST : By സ്വന്തം ലേഖകൻ

ഇഡ്ഡലിത്തട്ടില്ലാതെയും നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം; ടെക്നിക് ഇതാ

idli

പിറവിയില്‍ മലയാളി അല്ലെങ്കിലും ഈ പലഹാരം ഇല്ലാതെ മലയാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അത്രമാത്രം നമ്മള്‍ ഇഡ്ഡലിയുമായി അടുപ്പം സ്ഥാപിച്ചു കഴിഞ്ഞു. ഇത് ഉണ്ടാക്കുന്നതിനു ഇഡ്ഡലി കുക്കറോ കുട്ടകങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന പ്രത്യേക പാത്രമോ ഒക്കെ വേണം. എന്നാല്‍ ഇഡ്ഡലി തട്ട് ഇല്ലാതെ തന്നെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇനിയിപ്പോള്‍ അധികം ആളുകള്‍ക്ക് ഒരേ സമയം ബ്രേക്ക് ഫാസ്റ്റ് വിളമ്പാനും ഈ മാര്‍ഗം നിങ്ങളെ സഹായിക്കും.  വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. എളുപ്പത്തില്‍ ജോലി കഴിയും ഈ സ്മാര്‍ട്ട് വഴി പരീക്ഷിച്ചാല്‍.