Thursday 18 January 2018 12:32 PM IST

മലബാർ പീത്‌സ

Merly M. Eldho

Chief Sub Editor

malabar_pizza ഫോട്ടോ: അസീം കൊമാച്ചി

1.    മൈദ – 250 ഗ്രാം
    ഉപ്പ് – പാകത്തിന്
2.    എണ്ണ – 300 ഗ്രാം
3.    ഇറച്ചിക്കീമ – 250 ഗ്രാം
4.    മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
    മുളകുപൊടി – ഒന്നര െചറിയ സ്പൂൺ
    മല്ലിപ്പൊടി – അര െചറിയ സ്പൂൺ
5.    കോഴിമുട്ട – അഞ്ച്
    ഉപ്പ് – പാകത്തിന്
6.    കാരറ്റ് – 200 ഗ്രാം, പൊടിയായി അരിഞ്ഞത്
7.    കാപ്സിക്കം – ഒരു വലുത്, വട്ടത്തിൽ അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙    മൈദ പാകത്തിനുപ്പു േചർത്തു ബട്ടൂരയ്ക്കെന്ന പോലെ കുഴച്ചെടുക്കണം.
∙    ഇതു ബട്ടൂര വലുപ്പത്തിൽ പരത്തി ചൂടായ എണ്ണയിലിട്ടു വ റുത്തെടുക്കണം.
∙    ഇറച്ചിക്കീമ നാലാമത്തെ േചരുവ േചർത്തിളക്കി അൽപം വെള്ളം തളിച്ച് കുക്കറിൽ വേവിച്ചെടുക്കണം.
∙    മുട്ട ഉപ്പു ചേർത്തു നന്നായി അടിച്ച്, അതിൽ പൊരിച്ചു വച്ചിരിക്കുന്ന ബട്ടൂര (പറാത്തയും ഉപയോഗിക്കാം) മുക്കി തവയിലിടുക.
∙    ഇതിൽ അൽപം എണ്ണ ഒഴിച്ച്, മുകളിൽ കാരറ്റും കീമയും നിരത്തി അതിനു മുകളിൽ നടുവിലായി കാപ്സിക്കം വച്ച് അതിനും മുകളില്‍ മുട്ടക്കൂട്ട് അൽപം ഒഴിച്ചു വേവിക്കുക.
∙    തിരിച്ചിട്ടു വേവിച്ചെടുക്കാം.

പാചകക്കുറിപ്പു കടപ്പാട്: യൂനൂസ്, റിയൽ ചോയ്സ് കേറ്ററേഴ്സ്, കോഴിക്കോട്