പഴം കൂട്ടുകറി
1.പഴം – രണ്ട്
2.പഞ്ചസാര – നാലു വലിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഏലയ്ക്കപൊടി – ഒരു നുള്ള്
3.കട്ടിതേങ്ങാപ്പാൽ – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙പഴം തൊലി കളഞ്ഞു കൈകൊണ്ടു നന്നായി ഞെരടുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙കട്ടിതേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ചു വിളമ്പാം.