Monday 30 September 2024 12:31 PM IST : By Nidhisha Mohan

അപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം രുചിയേറും മലായ് എഗ്ഗ് കറി, തയാറാക്കാം ഈസിയായി!

malai eggs

അപ്പത്തിനും ഇടിയപ്പത്തിനും മുട്ടകറി അടിപൊളി കോമ്പിനേഷനാണ്. എന്നും തയാറാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി മുട്ടകറി ഉണ്ടാക്കിയിട്ടുണ്ടോ? ഇതാ രുചിയേറും മലായ് എഗ്ഗ് കറി റെസിപ്പി.

ചേരുവകൾ

1.മുട്ട - 4

2.സവാള – 2, അരിഞ്ഞത്

3.പച്ചമുളക് - 4

4.വെളുത്തുള്ളി - 5 അല്ലി

5.പാൽ - 1 കപ്പ്

6.അണ്ടിപരിപ്പ് അല്ലെങ്ങിൽ ബദാം - 15 മുതൽ 20 വരെ, കുതിർത്ത് അരച്ചത്

7.മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ

8.കുരുമുളക് പൊടി - ½ ടീസ്പൂൺ

9.മല്ലിയില – പാകത്തിന്

10.ഗരം മസാല- 1 നുള്ള്

11.നെയ്യ് - ½ ടീസ്പൂൺ

12.സൺഫ്ലവർ ഓയിൽ- 1-2ടേബിൾ സ്പൂൺ

13.ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

∙സവാളയും 3 പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുക.

∙പാൻ ചൂടാക്കി, സവാള പേസ്റ്റും പാകത്തിനുപ്പും ചേർത്തു വഴറ്റുക.

∙ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു പച്ചമണം മാറുന്നതവരെ വഴറ്റുക.

∙മല്ലിപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് വഴറ്റാം.

∙ഇനി പാൽ ചേർത്തു ഇളക്കുക. ഇത് തിളക്കണം.

∙ഇനി കശുവണ്ടി പേസ്റ്റും 1/2 കപ്പ് ചൂടുവെള്ളവും ചേർക്കുക. ഇത് 3 മുതൽ 4 മിനിറ്റ് വരെ തിളക്കാൻ അനുവദിക്കുക.

∙ഇനി പുഴുങ്ങിയ മുട്ട ചേർത്ത് 2-3 മിനിറ്റ് വേവിക്കുക. ഗ്രേവിയുടെ കട്ടി ക്രമീകരിക്കാൻ തിളച്ച വെള്ളം ചേർക്കാം.

∙ഇനി ഇതിലേക്ക് അരിഞ്ഞ മല്ലിയില, ഒരു നുള്ള് ഗരം മസാല, നെയ്യ് എന്നിവ ചേർക്കുക. മുട്ട പൊട്ടാതെ മിക്സ് ചെയ്യുക...

∙അടുപ്പ് ഓഫ് ചെയ്ത് 10 മിനിറ്റ് മൂടി വയ്ക്കുക. രുചിയൂറും മലായ് എഗ്ഗ് കറി റെഡി.

Tags:
  • Spotlight
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes
  • News Letter