Thursday 01 October 2020 02:51 PM IST : By അമ്മു മാത്യു

വായിലിട്ടാൽ അലിഞ്ഞുപോകും മാംഗോ ചീസ്കേക്ക്; സ്‌പെഷൽ റെസിപ്പി

mango-cheese-cake ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. ഡൈജസ്റ്റീവ് ബിസ്ക്കറ്റ് – ഒരു കപ്പ്, പൊടിച്ചത് 

നട്സ് – ഒരു കപ്പ്, പൊടിയായി അരിഞ്ഞത്

വെണ്ണ – 75 ഗ്രാം, ഉരുക്കിയത്

2. ക്രീംചീസ് – 250 ഗ്രാം

പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

3. മാമ്പഴം – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

4. നാരങ്ങാനീര് – അര–ഒരു ചെറിയ സ്പൂൺ

5. തിക്ക് ക്രീം – ഒരു കപ്പ് + ഒരു കപ്പിന്റെ മൂന്നിലൊന്ന്

6. ജെലറ്റിൻ – ഒരു വലിയ സ്പൂൺ 

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചീസ്കേക്കിന്റെ ബേസ് തയാറാക്കി ഡിഷിൽ നിരത്തി അമർത്തി വയ്ക്കുക. ഇതു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം.

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിക്കുക. ഇതിലേക്കു മാമ്പഴത്തിന്റെ പകുതി ചേർത്തടിച്ചു മയപ്പെടുത്തുക.

∙ നാരങ്ങാനീരു ചേർത്തടിച്ച ശേഷം ക്രീമും ചേർത്തു നന്നായി അടിക്കുക.

∙ ജെലറ്റിന്‍ കുതി‍ർത്ത ശേഷം ചൂടുവെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കിയത് ഇതിൽ ചേർത്തിളക്കി ബാക്കിയുള്ള മാമ്പഴം മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙ ഈ മിശ്രിതം സെറ്റായ ബിസ്ക്കറ്റ് ബേസിനു മുകളിൽ ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙ മാമ്പഴക്കഷണങ്ങൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam