Saturday 01 June 2019 05:13 PM IST : By അമ്മു മാത്യു

മാമ്പഴക്കാലമല്ലേ, നല്ല രസികൻ മാംഗോ ലസ്സി ഉണ്ടാക്കിയാലോ?

mango-lassy332

മാമ്പഴക്കാലമല്ലേ, കുട്ടികൾക്കായി നല്ല രുചികരമായ മാംഗോ ലസ്സി വീട്ടിൽ തയാറാക്കാം എളുപ്പത്തിൽ. 

ചേരുവകൾ 

മാമ്പഴം ചെറിയ കഷണങ്ങളാക്കിയത് – ഒരു കപ്പ്

കട്ടത്തൈര്, തണുപ്പിച്ചത് – മുക്കാൽ കപ്പ്

തണുപ്പിച്ച പാൽ – മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ചു മിക്സിയില്‍ അടിക്കണം.

∙ ഐസ് പൊടിച്ചതു ചേർത്തു പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.