Wednesday 15 July 2020 02:26 PM IST : By സ്വന്തം ലേഖകൻ

നാവില്‍ തേൻകിനിയും മാമ്പഴ വിഭവം! മാംഗോ പാഷൻഫ്രൂട്ട് സൂഫ്‌ളെ!

Mango Passion Fruit Souffle

മാമ്പഴത്തോടൊപ്പം പാഷൻഫ്രൂട്ട് കൂടിചേർന്നാൽ പിന്നെ പറയണോ! ഇന്നു തന്നെ പരീക്ഷിക്കാം.

മാംഗോ പാഷൻഫ്രൂട്ട് സൂഫ്‌ളെ

ബേസിന്

1. ഡൈജസ്റ്റീവ് ബിസ്ക്കറ്റ് – 200 ഗ്രാം, പൊടിച്ചത്

വെണ്ണ – 100 ഗ്രാം

സൂഫ്ളെയ്ക്ക്

2. മുട്ട – ആറ്

3. പഞ്ചസാര – ഒമ്പതു വലിയ സ്പൂൺ

4. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

പാൽ – ഒന്നേകാൽ ടിൻ

5. ജെലറ്റിൻ – എട്ടു െചറിയ സ്പൂൺ

വെള്ളം – നാലു വലിയ സ്പൂൺ

6. ക്രീം – 200 മില്ലി, മെല്ലേ അടിച്ചത്

7. പാഷൻഫ്രൂട്ട് പൾപ്പ് – കാൽ കപ്പ്

8. മാമ്പഴം – ഒന്ന്, പൊടിയായി അരിഞ്ഞത്

മാമ്പഴം അരച്ചത് – കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ചു യോജിപ്പിച്ച ശേഷം സൂഫ്ളെ മോൾഡിന്റെ അടിയിൽ‌ നിരത്തുക.

∙മുട്ടമഞ്ഞയും വെള്ളയും വേർതിരിക്കുക.

∙പഞ്ചസാരയും മുട്ടമഞ്ഞയും ചേർത്തടിക്കണം.

∙നാലാമത്തെ ചേരുവ യോജിപ്പിച്ചതു മുട്ട–പഞ്ചസാര മിശ്രിതം അടിച്ചതിൽ ചേർത്തിളക്കി ഡബിൾ ബോയ്‌ലിങ് രീതിയിൽ തിളപ്പിച്ചു കുറുക്കുക.

∙ജെലറ്റിൻ വെള്ളത്തിൽ അലിയിച്ചതു ചൂടുള്ള കസ്റ്റേർഡിൽ ചേർത്തിളക്കി ചൂടാറിയ ശേഷം സെറ്റ് െചയ്യാൻ ഫ്രിഡ്ജി ൽ വയ്ക്കുക.

∙മുട്ടവെള്ള നന്നായി അടിച്ചു പതപ്പിച്ചു കട്ടിയാക്കണം.

∙കസ്റ്റേർഡ് പുറത്തെടുത്ത് ഒന്ന് അടിച്ച ശേഷം ക്രീം അടിച്ചതു േചർത്തു യോജിപ്പിക്കുക. ഇതിലേക്കു മുട്ടവെള്ള അടിച്ചതും മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ഈ മിശ്രിതം രണ്ടായി ഭാഗിച്ച്, ഒന്നിൽ പാഷൻഫ്രൂട്ട് മിശ്രിതവും അടുത്തതിൽ മാങ്ങാക്കഷണങ്ങളും മാങ്ങാപ്പൾപ്പും േചർത്തു യോജിപ്പിക്കണം.

∙ബിസ്ക്കറ്റ് നിരത്തിയ മോൾഡിൽ ആദ്യം പാഷൻഫ്രൂട്ട് മിശ്രിതവും അതിനു മുകളിൽ മാങ്ങാ മിശ്രിതവും ഒഴിച്ചു വീണ്ടും ഫ്രിഡ്ജിൽ വച്ചു െസറ്റ് െചയ്യുക.

∙ചോക്‌ലെറ്റും സ്ട്രോബെറിയും മാങ്ങയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.